'ഞാന്‍ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ മക്കളെ എങ്ങനെ സിനിമയിലേക്ക് അയക്കും'

സിനിമയില്‍ മാത്രമല്ല ചൂഷണങ്ങള്‍ എല്ലായിടത്തുമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ അര്‍ജുന്‍ സാര്‍ജ.
'ഞാന്‍ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ മക്കളെ എങ്ങനെ സിനിമയിലേക്ക് അയക്കും'

കുറച്ച് കാലമായി ചലച്ചിത്ര ലോകത്തെ കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച വെളിപ്പെടുത്തലുകളും വിവാദങ്ങളും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. നടികള്‍ സിനിമാരംഗത്ത് ഭീകരമായ ചൂഷണങ്ങള്‍ നേരിടുന്നുവെന്ന് വെളിപ്പെടുത്തലുമായി നിരവധിയാളുകള്‍ രംഗത്തു വന്നു. എന്നാല്‍ സിനിമയില്‍ മാത്രമല്ല ചൂഷണങ്ങള്‍ എല്ലായിടത്തുമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ അര്‍ജുന്‍ സാര്‍ജ.

അര്‍ജുന്റെ മകള്‍ ഐശ്വര്യ ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഒരു മേഖലയില്‍ മകളെ കൊണ്ടുവന്നതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു അര്‍ജുന്റെ പ്രതികരണം. സിനിമാ മേഖലയില്‍ എത്ര വര്‍ഷമായി താന്‍ വര്‍ക്ക് ചെയ്യുന്നുവെന്നും അത്തരത്തിലൊരു അപകടകരമായ മേഖലയിലേക്ക് തന്റെ മകളെ അയയ്ക്കുമോ എന്നും നടന്‍ ചോദിക്കുന്നു.

'ഈ മേഖലയെ ഞാന്‍ ഭയപ്പെടുകയാണെങ്കില്‍ അവരുടെ മക്കളെ എങ്ങിനെ സിനിമയിലേക്ക് അയയ്ക്കും. 38 വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥലത്തെ എനിക്ക് ഭയമില്ല. പിന്നെ ചൂഷണം എല്ലാ മേഖലയിലുമുണ്ട്. സിനിമയെക്കുറിച്ച് ആളുകള്‍ കൂടുതല്‍ സംസാരിക്കുന്നു. നല്ലതും ചീത്തയും എല്ലായിടത്തുമുണ്ട്. നല്ല വഴി തിരഞ്ഞെടുക്കാനുള്ള അവസരം നമുക്കെല്ലാവര്‍ക്കുമുണ്ട്്. അത് എവിടെയാണെങ്കിലും'- അര്‍ജുന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com