പ്രേമം ടീമുമായി അല്‍ഫോന്‍സ് പുത്രന്‍ വീണ്ടുമെത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അല്‍ഫോന്‍സ് പുത്രനും സുകുമാരന്‍ തൊക്കേപ്പാട്ടുംമ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൊഹ്‌സിന്‍ കാസിം ആണ് സംവിധായകന്‍. 
പ്രേമം ടീമുമായി അല്‍ഫോന്‍സ് പുത്രന്‍ വീണ്ടുമെത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രേമം ടീമുമായി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടുമെത്തുകയാണ്. തൊബാമ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. അല്‍ഫോണ്‍സ് പുത്രന്റെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ മുഹ്‌സിന്‍ കാസിം എന്ന പുതുമുഖ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്.

അല്‍ഫോന്‍സ് പുത്രനും സുകുമാരന്‍ തൊക്കേപ്പാട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രേമം എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമായ സിജു വില്‍സണ്‍ ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ , എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

യൂത്തിന് ഏറെ പ്രിയപ്പെട്ട സംവിധായകനായ അല്‍ഫോന്‍സ് എന്നും വ്യത്യസ്തകള്‍ നല്‍കാന്‍ ശ്രമിക്കാറുണ്ട്. അല്‍ഫോണ്‍പുത്രത്തിന്റെ പ്രേമം , നേരം എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിരുന്നു. അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com