ആമിയുടെ റിലീസ് തടയില്ല; സെന്‍സര്‍ ബോര്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

ആമിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി
ആമിയുടെ റിലീസ് തടയില്ല; സെന്‍സര്‍ ബോര്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കമല്‍ സംവിധാനം ചെയ്ത മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കമലസുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മതസ്പര്‍ധയുണ്ടാക്കും എന്നുചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശി കെപി രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം ഫെബ്രുവരി ഒന്‍പതിനാണ് തീയേറ്ററില്‍ എത്തുന്നത്.

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകന്‍ ജാവേദ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തില്‍ മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്.

ബോളിവുഡ് താരം വിദ്യാബാലന്‍ ആമിയായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് വിദ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഒടുവില്‍, ആമി മഞ്ജുവാണെന്ന് കമല്‍ സ്ഥിരീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com