ബി ടെക്കിന്റെ സെറ്റില്‍ ആസിഫലിയ്ക്ക് മര്‍ദ്ദനമേറ്റോ? വാസ്തവം എന്താണ്? 

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ തമ്മിലുണ്ടായ അടിപിടി തടയാനെത്തിയ നടന്‍ ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും സിനിമാ ചിത്രീകരണത്തിനിടെ മര്‍ദനമേറ്റു
ബി ടെക്കിന്റെ സെറ്റില്‍ ആസിഫലിയ്ക്ക് മര്‍ദ്ദനമേറ്റോ? വാസ്തവം എന്താണ്? 

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ തമ്മിലുണ്ടായ അടിപിടി തടയാനെത്തിയ നടന്‍ ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും സിനിമാ ചിത്രീകരണത്തിനിടെ മര്‍ദനമേറ്റു. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബിടെക് എന്ന ചിത്രീകരണത്തിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. 

ലാത്തിച്ചാര്‍ജ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സെറ്റില്‍ സംഘര്‍ഷം ഉണ്ടായത്. രംഗം ചിത്രീകരിക്കാനായി 400ലധികം ജൂനിയര്‍ അര്‍ട്ടിസ്റ്റുകളെ സെറ്റില്‍ എത്തിച്ചിരുന്നു ഇവരില്‍ ചിലര്‍ പോലീസ് വേഷത്തിലാണ് അഭിനയിച്ചത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ഇവര്‍ യഥാര്‍ത്ഥ പോലീസുകാരെപോലെ പെരുമാറാന്‍ തുടങ്ങുകയും ലാത്തിച്ചാര്‍ജ്ജ് കാര്യമാകുകയുമായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടയിലാണ് ആസിഫ് അലി അടക്കമുള്ള ചിത്രത്തിലെ മറ്റ് താരങ്ങള്‍ക്ക് മര്‍ദ്ദനമേറ്റത്. 

രംഗം വഷളാകുനെന്നു കണ്ടപ്പോള്‍ സംവിധായകന്‍ മൃദുല്‍ ഇവരോട് ചൂടായി. എന്നാല്‍ ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. സംവിധായകന്‍ ദേഷ്യപ്പെട്ടതോടെ ക്ഷുഭിതരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനിലെ വാഹനങ്ങളും മറ്റും അടിച്ചുതകര്‍ത്തു. ഈ സമയം ലൊക്കേഷനിലുണ്ടായിരുന്ന ചിത്രത്തിലെ മറ്റ് താരങ്ങളായ അജുവര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, സൈജു കുറുപ്പ്, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ക്കും മര്‍ദ്ദനമേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com