'എന്താ ഇത്ര വൈകിയത്?' പൂമരം റിലീസ് വൈകിയതിന്റെ കാരണം വ്യക്തമാക്കി എബ്രിഡ് ഷൈന്‍

എന്തായാലും നീണ്ടനാളായി ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍
'എന്താ ഇത്ര വൈകിയത്?' പൂമരം റിലീസ് വൈകിയതിന്റെ കാരണം വ്യക്തമാക്കി എബ്രിഡ് ഷൈന്‍

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് നായകനായെത്തുന്ന പൂമരം തീയറ്ററുകളിലേക്ക് എത്തുകയാണ്. എന്നാല്‍ ഇപ്പോഴും അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ചിത്രം റിലീസ് ചെയ്യാന്‍ ഇത്ര വൈകി. റിലീസ് തിയതി വരെ പ്രഖ്യാപിച്ച് ആരാധകരെ ആവേശത്തിലാക്കിയതിന് ശേഷമായിരുന്നു റിലീസ് മാറ്റിവെച്ചത്. എന്തായാലും നീണ്ടനാളായി ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. മനോരമ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അ്‌ദ്ദേഹം കാരണം വ്യക്തമാക്കിയത്. 

പൂമരം ക്യാംപസ് പശ്ചാത്തലത്തിലുള്ള സിനിമയാണ്. കോളജും വിദ്യാര്‍ഥികളും അവരുടെ കലയും ടാലന്റും ഫെസ്റ്റിവലുമെല്ലാമുള്ള ഒരു സിനിമ. ഇതിന്റെ തിരക്കഥ സിനിമക്കൊപ്പം വികസിക്കുകയായിരുന്നു. മഹാരാജാസ് ഗ്രൗണ്ടിലെ സെറ്റില്‍ ആദ്യ ദിവസം ഷൂട്ട് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ഇത് പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ ആകില്ല എന്നു ബോധ്യപ്പെട്ടിരുന്നു. എബ്രിഡ് പറഞ്ഞു.

2017 ല്‍ സിനിമ റിലീസ് ചെയ്യണം എന്നു തന്നെയായിരുന്നു ഞാന്‍ കരുതിയത്. ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ അതിന്റെ വിഷ്വലുകള്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ കിട്ടുന്നില്ല എന്നു തോന്നി. ക്ഷമയോടെ നീങ്ങിയാലെ നമ്മള്‍ പ്ലാന്‍ ചെയ്ത വിഷ്വല്‍ സീനുകള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയൂ എന്നു ബോധ്യപ്പെട്ടു. അതിന്റെ പിന്നില്‍ ഒരുപാടു പേര്‍ ക്ഷമയോടെ ഒത്തുചേര്‍ന്നതിന്റെ ഫലമാണ് പൂമരം. അദ്ദേഹം വ്യക്തമാക്കി. കാളിദാസനും നിര്‍മാതാവ് പോളും എല്ലാം ഉള്‍പ്പെട്ട വലിയൊരു ടീം വര്‍ക്കാണ് ചിത്രമെന്നും എബ്രിഡ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com