പാഡ്മാന്‍ സംസ്‌കാരത്തിന് എതിര്; ചിത്രം നിരോധിച്ച് പാക്കിസ്ഥാന്‍

 സിനിമ കാണാന്‍ പഞ്ചാബ് ഫിലിം സെന്‍സര്‍ ബോര്‍ഡും തയ്യാറായില്ല - ഞങ്ങളുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിര് നില്‍ക്കുന്ന സിനിമകള്‍   പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല
പാഡ്മാന്‍ സംസ്‌കാരത്തിന് എതിര്; ചിത്രം നിരോധിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ്മാന് പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തി. തങ്ങളുടെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ വിസമ്മതിച്ചത്.

'ഞങ്ങളുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിര് നില്‍ക്കുന്ന സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല' സെന്‍സര്‍ ബോര്‍ഡ് അംഗം ഇഷാഖ് അഹ്മദ് പറഞ്ഞു. സിനിമ കൈകാര്യം ചെയ്യുന്നത് വിവാദവിഷയമാണെന്നാരോപിച്ച് സിനിമ കാണാന്‍ പഞ്ചാബ് ഫിലിം സെന്‍സര്‍ ബോര്‍ഡും തയ്യാറായില്ല. അവരും സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല.


ആര്‍ കല്‍ക്കി സംവിധാനം ചെയ്ത പാഡ്മാന്‍ സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട സിനിമയാണ്. രാജ്യത്തെ നാട്ടിന്‍പുറങ്ങളിലെ സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാന്‍ ജീവിതംമാറ്റിവച്ച അരുണാചലം മുരുകാനന്ദന്റെ കഥപറയുന്ന ചിത്രം. മുരുകാനന്ദന്റെ നിശ്ചയദാര്‍ഢ്യത്തിന് ലഭിക്കുന്ന അംഗീകാരംകൂടിയാണ് സാമൂഹികപ്രതിബദ്ധതാ വിഭാഗത്തില്‍ പരിഗണിക്കാനാകുന്ന പാഡ്മാന്‍. 

അക്ഷയ്കുമാറാണ് മുരുകാനന്ദന്റെ വേഷംചെയ്യുന്നത്. സോനംകപൂറും രാധികാ ആപ്‌തെയും നായികാമാരാകുന്നു. ആര്‍.ബാല്‍കി സംവിധാനം. അക്ഷയ്കുമാറന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയും, സംവിധായിക ഗൗരി ഷിന്‍ഡെയുംചേര്‍ന്ന്  നിര്‍മാണം. കഴിഞ്ഞമാസം 25നാണ് റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും, അന്നുതന്നെ പത്മാവതും തിയേറ്ററുകളിലെത്തുന്നതിനാല്‍  റിലീസ് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സിനിമയുടെ പ്രൊമോഷനായി സമൂഹമാധ്യമങ്ങളില്‍ തുടരുന്ന പാഡ്മാന്‍ ചലഞ്ച് ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com