കുഞ്ഞാലിമരയ്ക്കാര്‍ മോഹന്‍ലാല്‍ തന്നെ; സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം സിനിമയാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു
കുഞ്ഞാലിമരയ്ക്കാര്‍ മോഹന്‍ലാല്‍ തന്നെ; സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

പ്രിയദര്‍ശന്‍ -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചരിത്ര സിനിമ കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും. ഗായകന്‍ എം.ജി ശ്രീകുമാറാണ് ഫേയ്‌സ്ബുക്ക് പേജിലൂടെ ഈ കാര്യം അറിയിച്ചത്. നാവികതലവനായ നാലാമത് കുഞ്ഞാലിമനക്കാരായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. 

ഞങ്ങളുടെ ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ആരംഭിക്കും. എന്നു പറഞ്ഞുകൊണ്ടാണ് ശ്രീകുമാറിന്റെ പോസ്റ്റ്. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും ഇതില്‍ കൊടുത്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം സിനിമയാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്റ്റിനെക്കുറിച്ച് പിന്നെ വിവരങ്ങളൊന്നുമുണ്ടായില്ല. ഇതാണ് തന്റെ ചിത്രവുമായി മുന്നോട്ടുപോകാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചതെന്നാണ് സൂചന. 

മമ്മൂട്ടിയെ വെച്ച് സന്തോഷ് ശിവനും മോഹന്‍ലാലിനെവെച്ച് പ്രിയദര്‍ശനും ഏകദേശം ഒരേ സമയത്താണ് സിനിമ പ്രഖ്യാപിക്കുന്നത്. പിന്നീട് മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ട എന്നു പറഞ്ഞ് പിന്നീട് പ്രിയദര്‍ശന്‍ തന്റെ പ്രൊജക്റ്റ് പിന്‍വലിച്ചു. എട്ട് മാസം കാത്തിരിക്കുമെന്നും അതിനകം സന്തോഷ് ശിവന്‍ ചിത്രം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടുപൊകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com