ഇന്ത്യന്‍ ഫുട്‌ബോളിന് നല്ലകാലം വരും സത്യാ: ക്യാപ്റ്റന്റെ പുതിയ ടീസറില്‍ മമ്മൂട്ടിയും

ഇപ്പോള്‍ പുറത്തുവന്ന പുതിയ ടീസറില്‍ മാസ് ഡയലോഗുമായി കയ്യടി നേടുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്.
ഇന്ത്യന്‍ ഫുട്‌ബോളിന് നല്ലകാലം വരും സത്യാ: ക്യാപ്റ്റന്റെ പുതിയ ടീസറില്‍ മമ്മൂട്ടിയും

പ്രശസ്ത ഫുട്‌ബോള്‍ ഇതിഹാസ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ കളം നിറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പുതിയ ടീസറില്‍ മാസ് ഡയലോഗുമായി കയ്യടി നേടുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്.

'തോറ്റവരാണെന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്. ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറിനിന്നിട്ടേ ഉള്ളു. വരും ഇന്ത്യന്‍ ഫുട്‌ബോളിനൊരു നല്ല കാലം വരും സത്യാ..അന്ന് നിങ്ങളെ ലോകം അംഗീകരിക്കും'- ടീസറിലെ മമ്മൂട്ടിയുടെ ഇടിവെട്ട് ഡയലോഗ് ഇങ്ങനെ.

പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com