ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന ചിത്രം ഇന്ന് റിലീസായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ജയസൂര്യ രംഗത്ത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിപി സത്യന്റെ റോളിലെത്തുന്നത് ജയസൂര്യയാണ്.
സിനിമ ഗംഭീരമായി... ഞാന്‍ നന്നായി എന്ന് എല്ലാവരും പറയുമ്പോഴും, സത്യേട്ടാ... ഇത് ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു അതുപോലെ എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും- ജയസൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലെഴുതി. വിപി സത്യന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടവും ജയസൂര്യ ഫേസ്ബുക്കിലൂടെ ബങ്കുവെച്ചിട്ടുണ്ട്.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നന്ദി... നന്ദി... നന്ദി...
സിനിമ ഗംഭീരമായി... ഞാൻ നന്നായി എന്ന് എല്ലാവരും പറയുമ്പോഴും ,സത്യേട്ടാ... ഇത് ഞാൻ നിങ്ങൾക്ക് സമർപ്പിയ്ക്കുന്നു അതുപോലെ എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും.. മറ്റൊന്നിനുമല്ല നിങ്ങളുടെ ആത്മാവ് എനിയ്ക്ക് കുറച്ച് ദിവസം കടമായി തന്നതിന്...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ