കൂടെ അഭിനയിച്ചപ്പോള്‍ മുഖത്തൊരു ഭാവവും ഇല്ല, സ്‌ക്രീനില്‍ വന്നപ്പോഴോ? ആറാം തമ്പുരാനില്‍ തന്നെ ടെന്‍ഷനാക്കിയ മോഹന്‍ലാലിനെ കുറിച്ച് മഞ്ജു

ഭൂമിയില്‍ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ, ചെറുതായി നെര്‍വസ് ആയിട്ടല്ലാതെ എനിക്ക് അദ്ദേഹത്തിന്റെ മുന്നില്‍ നില്‍ക്കാനാവില്ല
കൂടെ അഭിനയിച്ചപ്പോള്‍ മുഖത്തൊരു ഭാവവും ഇല്ല, സ്‌ക്രീനില്‍ വന്നപ്പോഴോ? ആറാം തമ്പുരാനില്‍ തന്നെ ടെന്‍ഷനാക്കിയ മോഹന്‍ലാലിനെ കുറിച്ച് മഞ്ജു

ഇപ്പോഴും ലാലേട്ടന്‍ സ്വന്തം ആളല്ലേ എന്നേ തോന്നു, എന്നാല്‍ ബഹുമാനം അതിലും കൂടുതലാവുമ്പോള്‍ പരിഭ്രമത്തോടു കൂടിയേ അദ്ദേഹത്തിന്റെ മുന്നില്‍ ഇപ്പോഴും നില്‍ക്കാന്‍ സാധിക്കുന്നുള്ളുവെന്ന് മഞ്ജു വാര്യര്‍. 

ഭൂമിയില്‍ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ, ചെറുതായി നെര്‍വസ് ആയിട്ടല്ലാതെ എനിക്ക് അദ്ദേഹത്തിന്റെ മുന്നില്‍ നില്‍ക്കാനാവില്ല. പക്ഷേ ആ വലിപ്പമെല്ലാം നമ്മുടെ മനസില്‍ മാത്രമാണ്. ലാലേട്ടന്‍ അതൊന്നും കാണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരനാണ് അദ്ദേഹം. എല്ലാവരോടും അങ്ങിനെയാണെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നു. 

കാണാന്‍ പറ്റില്ല ലാലേട്ടന്‍ അഭിനയിക്കുന്നത്. പക്ഷേ, സ്‌ക്രീനില്‍ കാണാം ആ മാജിക്. ആറാം തമ്പുരാനില്‍ ഒന്നിച്ചുണ്ടായല്ലോ. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന മുഖം. ഞാനിങ്ങനെ പ്രതീക്ഷിച്ചിരിക്ക്യാണ്. ഇപ്പോ കാണാം ആ ഭാവങ്ങളൊക്കെ എന്ന്. പക്ഷേ, മുന്നില്‍ നിന്നപ്പോ ഒന്നുമില്ല. ഒരു അഭിനയവുമില്ല. എനിക്ക് ടെന്‍ഷനായി. എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ ഇനി? പക്ഷേ, ഡബ്ബിങ് തിയേറ്ററില്‍ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്. ഞാന്‍ അന്തം വിട്ടു. എന്റെ മുന്നില്‍ നിന്ന് അഭിനയിച്ചതാണല്ലോ, അപ്പോ ഒന്നും കണ്ടില്ലല്ലോ, പറഞ്ഞില്ലേ, അതാണ് ആ മാജിക് മഞ്ജു വാര്യര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com