തെരുവില്‍ പപ്പടം വിറ്റ് ഋത്വിക്, തിരിച്ചറിയാതെ ആരാധകര്‍

തെരുവില്‍ പപ്പടം വിറ്റ് ഋത്വിക്, തിരിച്ചറിയാതെ ആരാധകര്‍

താടിയും മുടിയും വളര്‍ത്തി, അലക്ഷ്യമായി ചീകാതെയിട്ടുള്ള ഋത്വിക്കിന്റെ പുറത്തുവന്ന ആദ്യ ലുക്ക് തന്നെ വൈറലായിരുന്നു

ഇതുവരെ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത മുഖവുമായിട്ടായിരുന്നു ഋത്വിക് റോഷന്റെ സൂപ്പര്‍ 30ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. താടിയും മുടിയും വളര്‍ത്തി, അലക്ഷ്യമായി ചീകാതെയിട്ടുള്ള ഋത്വിക്കിന്റെ പുറത്തുവന്ന ആദ്യ ലുക്ക് തന്നെ വൈറലായിരുന്നു. 

ഇപ്പോള്‍ സൈക്കിളില്‍ പപ്പടം വില്‍പ്പനക്കാരനായി നില്‍ക്കുന്ന റോഡില്‍ നില്‍ക്കുന്ന ഋത്വിക്കാണ് ആരാധകരെ ഞെട്ടിക്കുന്നത്. ജയ്പൂരിലെ നിരത്തിലാണ് ഋത്വിക് പപ്പടം വില്‍പ്പനക്കാരനായി ഇറങ്ങിയത്. 

വെയിലില്‍ ക്ഷിണിതനായി, ഷര്‍ട്ടില്‍ വിയര്‍പ്പ് നനഞ്ഞ വേഷത്തിലാണ് ഋത്വിക്കിന്റെ ചിത്രം പുറത്തുവരുന്നത്. ബിഹാറില്‍ നിന്നുമുള്ള ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം പറയുന്ന സിനിമയാണ് സൂപ്പര്‍ 30. 

എല്ലാവര്‍ഷവും, പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുമുള്ള, എഞ്ചിനിയറാവാന്‍ സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യം നല്‍കുന്ന വ്യക്തിയാണ് ആനന്ദ് കുമാര്‍. 15 വര്‍ഷത്തിന് ഇടയില്‍ 450 വിദ്യാര്‍ഥികളെയാണ് വിവിധ എഞ്ചിനിയറിംഗ് കോളെജുകളിലേക്ക് ആനന്ദ് കുമാര്‍ എത്തിച്ചത്. ഇതില്‍ 396 പേര്‍ ഐഐടികളില്‍ അഡ്മിഷന്‍ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com