സ്വന്തം ശരീരത്തിലെ കുറവുകളും അടയാളങ്ങളും ആഘോഷമാക്കി കവിത കൗശിക്: ബിക്കിനി ചിത്രം കാണാം

പീച്ച് നിറത്തിലുള്ള ബിക്കിനിയില്‍ അതീവ സുന്ദരിയായാണ് കവിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്വന്തം ശരീരത്തിലെ കുറവുകളും അടയാളങ്ങളും ആഘോഷമാക്കി കവിത കൗശിക്: ബിക്കിനി ചിത്രം കാണാം

എഫ്‌ഐആറിലെ ചന്ദ്രമുഖി ചൗതാല എന്ന പരിപാടിയിലൂടെ ആരാധകരെ ഞെട്ടിച്ച ഇന്ത്യന്‍ നടിയാണ് കവിത കൗശിക്. മനോഹരമായ ഒരു ബിക്കിനി ചിത്രത്തിലൂടെ താരം വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പീച്ച് നിറത്തിലുള്ള ബിക്കിനിയില്‍ അതീവ സുന്ദരിയായാണ് കവിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കവിത തന്നെയാണ് ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

ഗോവയിലെ കടല്‍ത്തീരത്തു നിന്ന് പോസ് ചെയ്ത കവിത കൗശികിന്റെ ബിക്കിനി ചിത്രം വലിയൊരു മെസേജ് ആണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. 'എല്ലാവര്‍ക്കും ഇതുപോലെ ബിക്കിനി അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആഗ്രഹമുണ്ടാകും, പക്ഷേ ശരീരത്തിലെ ചുളിവുകളും ജന്‍മനാ ഉള്ള പാടുകളുമെല്ലാം പലരേയും ഈ ആഗ്രഹത്തില്‍ നിന്നും പിന്നോട്ടു വലിക്കുന്നു' കവിത തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതി. 

'ഭൂരിഭാഗം സ്ത്രീകള്‍ക്കും ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മുഴച്ച് നില്‍ക്കുന്ന കൊഴുപ്പ്, മുറിപ്പാടുകള്‍, ജന്മനായുള്ള പാടുകള്‍, മുതുകിലോ കഴുത്തിലോ ഉള്ള വളവുകള്‍ തുടങ്ങിയവയെല്ലാം സ്വാഭാവികമാണ്. എന്നുവെച്ച് ഇത് സൗന്ദര്യമല്ലാതാകില്ലല്ലോ.. ഇതിനെയെല്ലാം മറികടക്കാന്‍ നമ്മള്‍ ക്രീമുകളും മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളുമെല്ലാം ഉപയോഗിക്കും. പക്ഷേ അതിന്റെ ആവശ്യം ഉണ്ടോ?'- കവിത ചോദിക്കുന്നു.

വളരെ കഷ്ടപ്പെട്ട് ഡയറ്റ് എടുത്തും ജിമ്മില്‍ പോയുമെല്ലാം ഇന്റര്‍നെറ്റില്‍ കാണുന്ന മോഡലുകളുടെ ശരീരഘടനയിലേക്ക് മാറാന്‍ ശ്രമിക്കുകയാണ് സ്ത്രീകള്‍. ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് കവിത പറയുന്നത്. സ്വന്തം ശരീരത്തെ സ്‌നേഹിക്കുകയും അതിനെ സംരക്ഷിക്കുകയുമാണ് വേണ്ടത്. എല്ലാ സ്ത്രീകളും അതീവ സുന്ദരികളാണ്. നിങ്ങളുടെ ശരീരം പുറത്തു കാണിക്കാന്‍ ഒട്ടും നാണിക്കരുതെന്നും കവിത വ്യക്തമാക്കി.

സ്ത്രീ ശരീരസൗന്ദര്യ സങ്കല്‍പ്പത്തിലെ പൊതുബോധത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന തന്റെ ശരീരത്തിന്റെ അര്‍ധനഗ്ന പടം പോസ്റ്റ് ചെയ്തത് അതുകൊണ്ട് തന്നെയാണെന്നും കവിത പറഞ്ഞു. 'ഫക്ക് ഫോട്ടോഷോപ്പ്' എന്ന ഹാഷ്ടാഗോടുകൂടിയാണ് കവിത കൗശിക് തന്റെ ഇന്‍സ്‌പെയറിങ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com