പാപ്പരാസികളുടേയും ആരാധകരുടേയും ഇര തേടലില്‍ നിന്നും രക്ഷപെട്ട് മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് ദിഷ പടാനിയും ടൈഗര്‍ ഷ്‌റോഫും. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ പുതുവര്‍ഷം ഒരുമിച്ച് ആഘോഷിക്കാനായിരുന്നു അവര്‍ തീരുമാനിച്ചത്.
സ്വിമ്മിങ് പൂളിലായാലും, ബീച്ചിലായാലും വെള്ളത്തില്‍ ആര്‍മാദിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും ദിഷ പാഴാക്കാറില്ലെന്നാണ് ബോളിവുഡ് ലോകത്തെ സംസാരം. പുതുവര്‍ഷം ആഘോഷിക്കാന്‍ അവര്‍ തിരഞ്ഞെടുത്തതാകട്ടെ കടല്‍ വലയം തീര്‍ക്കുന്ന മാലിദ്വീപ്.
മാലിദ്വീപില്‍ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ ചൂട് പിടിപ്പിക്കുന്നത്. ബിക്കിനിയില്‍ കടല്‍ നോക്കി നില്‍ക്കുന്ന ദിഷയും, മസില്‍മാനായി നില്‍ക്കുന്ന ഷ്‌റോഫിന്റേയും ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് ആരാധകര്‍ക്ക് മുന്നിലേക്ക് ഇരുവരും നല്‍കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ