നമിത സെക്‌സ് സൈറണെന്ന റിമയുടെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍; അത് അവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗം

പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്‌
നമിത സെക്‌സ് സൈറണെന്ന റിമയുടെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍; അത് അവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗം

നമിതയെ സെക്‌സ് സൈറണ്‍ എന്ന് വിശേഷിപ്പിച്ച റിമയുടെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍. പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തതെന്നാണ് സംവിധായകന്‍ സജിത് ജഗന്നാഥന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. 

ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രഫഷണലിസത്തിന്റെ ഭാഗമാണ്. റിമ സെക്‌സ് സൈറണ്‍ എന്ന് വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നതായും, സെക്‌സ് സൈറണ്‍ എന്ന് പുതിയ സംഭവം എന്താണെന്നും സജിത് ചോദിക്കുന്നു. 

മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തില്‍ ആകെയുള്ളത് നാല് വനിതാ കഥാപാത്രങ്ങള്‍. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്‌സ് സൈറണ്‍, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറി വിളിക്കുന്ന അമ്മായി അമ്മ എന്നായിരുന്നു റിമയുടെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com