പന്തിനുള്ളില്‍ കാറ്റ് നെഞ്ചിനുള്ളില്‍ നീറ്റല്‍; സുഡാനി ഫ്രം നൈജീരിയ

ഷഹബാസ് അമനും റെക്‌സ് വിജയനും ഒന്നിക്കുന്ന സുഡാനി ഫ്രം നൈജീരിയയിലെ കുര്‍റ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി.
പന്തിനുള്ളില്‍ കാറ്റ് നെഞ്ചിനുള്ളില്‍ നീറ്റല്‍; സുഡാനി ഫ്രം നൈജീരിയ

ഹബാസ് അമനും റെക്‌സ് വിജയനും ഒന്നിക്കുന്ന സുഡാനി ഫ്രം നൈജീരിയയിലെ കുര്‍റ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ഷഹബാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗബിന്‍ ഗാനരംഗത്തില്‍ തകര്‍ത്താടിയിട്ടുണ്ട്.

നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൗബിനെക്കുടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏതാനും ചില നവാഗതരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഷൈജു ഖാലിദാണ് കാമറ കൈകാര്യം ചെയ്യുന്നത്. ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഉടന്‍ റിലീസിനെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com