മുംബൈ: ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരാവുന്നു.നവംബര്‍ 12 നും പതിനാറിനുമിടയില്‍ ഇറ്റലിയില്‍ വച്ച് വിവാഹച്ചടങ്ങുകള്‍ നടക്കുമെന്നാണ് ബോളിവുഡിലെ ചൂടന്‍ വാര്‍ത്ത.അടുത്ത സുഹൃത്തുക്കളെ ഇതിനകം ക്ഷണിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ കരാറൊപ്പിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാവും വിവാഹം.ലളിതമായ വിവാഹച്ചടങ്ങുകളാവും ഉണ്ടാവുകയെന്നും സ്വകാര്യത സൂക്ഷിക്കുന്നതിനാണ് ഇറ്റലി തിരഞ്ഞെടുത്തതെന്നും ദീപികയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.രണ്ട് പേരുടെയും കുടുംബാംഗങ്ങള്‍ക്ക് പുറമേ അര്‍ജുന്‍ കപൂര്‍,ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ക്ക് ഇറ്റലിയിലേക്ക് ക്ഷണമുണ്ട്.സുഹൃത്തുക്കള്‍ക്കും ബോളിവുഡിലെ പ്രമുഖര്‍ക്കുമായി മുംബൈയില്‍ വിവാഹസത്കാരം നടത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ