പരസ്യത്തിലിങ്ങനെയെങ്കില്‍ ഇനി കല്യാണത്തിന് എങ്ങനെയായിരിക്കും: ദീപികയോട് ആരാധകര്‍

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം.
പരസ്യത്തിലിങ്ങനെയെങ്കില്‍ ഇനി കല്യാണത്തിന് എങ്ങനെയായിരിക്കും: ദീപികയോട് ആരാധകര്‍

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. തന്റെ വ്യത്യസ്ത ലുക്ക് കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. വിവാഹ വധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഒരു ചിത്രമാണ് പ്രധാന ഫോട്ടോ ഷെയറിങ് സൈറ്റായ ഇന്‍സ്റ്റഗ്രാമിലൂടെ ദീപിക ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരു ജ്വല്ലറിയ്ക്ക് വേണ്ടി നല്‍കിയ പരസ്യത്തിലെ വിവാഹ വധുവിന്റെ ചിത്രം ദീപിക കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. പ്രിയങ്ക ചോപ്രയ്ക്ക് ശേഷം 25 മില്യണ്‍ ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ള ബോളിവുഡ് നടി കൂടിയാണ് ദീപിക പദുകോണ്‍. അതുകൊണ്ടു തന്നെ താരത്തിന്റെ ഈ ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകള്‍ വന്ന് നിറയുകയാണ്. 

പരസ്യചിത്രത്തില്‍ ഇത്രയും ഗ്ലാമറസായി എത്തിയ ദീപികയുടെ വിവാഹവേഷം എങ്ങനെയായിരിക്കുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നിരവധി ഗോസിപ്പുകള്‍ക്ക് ശേഷം ദീപിക രണ്‍വീര്‍ വിവാഹം നവംബറില്‍ നടക്കാനിരിക്കുന്ന എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ദീപികയുടെ വിവാഹവേഷത്തെപ്പറ്റിയുള്ള ചര്‍ച്ച സജീവമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com