റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമായ കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബിഗ്ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന സവിശേഷത കൂടിയുണ്ട്.
ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ട്രെയിലറില്‍ ചിത്രത്തില്‍ അഭിനയിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും മുഖം കാണിക്കുന്നുണ്ട്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ മോഹന്‍ലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടിരിക്കുന്നത്. ട്രെയിലറിന്റെ അവസാന ഭാഗത്താണ് മോഹന്‍ലാലിന്റെ എന്‍ട്രി. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്ന വാഗ്ദാനമാണ് ട്രെയിലറില്‍.
നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രമായ കൊച്ചുണ്ണിയാവുമ്പോള്‍ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേറെയും താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബോബി സഞ്ജയ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബോളിവുഡ് ഛായാഗ്രാഹകന്‍ ബിനോദ് പ്രധാനാണ്. 45 കോടി ബജറ്റില്‍ 161 ദിവസങ്ങളെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ