പൃഥ്വിരാജിന്റെ ഡ്രൈവിംഗ് പ്രിയം വീണ്ടും വൈറലാവുന്നു; ലംബോര്‍ഗിനിയിലല്ല ജിപ്‌സിയില്‍ മണാലി കറങ്ങി താരം (വീഡിയോ കാണാം) 

ഇക്കുറി പൃഥ്വിയുടെ ഡ്രൈവിംഗ് പ്രിയം ചര്‍ച്ചയാകുമ്പോള്‍ താരം ലംബോര്‍ഗിനിയല്ല മറിച്ച് ജിപ്‌സിയാണ്
പൃഥ്വിരാജിന്റെ ഡ്രൈവിംഗ് പ്രിയം വീണ്ടും വൈറലാവുന്നു; ലംബോര്‍ഗിനിയിലല്ല ജിപ്‌സിയില്‍ മണാലി കറങ്ങി താരം (വീഡിയോ കാണാം) 

വാഹനങ്ങളോടും ഡ്രൈവിംഗിനോടും നടന്‍ പൃഥ്വിരാജിനുള്ള പ്രിയം അറിയാത്തവര്‍ കുറവാണ്. വിപണിയിലെത്തുന്ന പുതിയ മോഡലുകളില്‍ പ്രിയങ്കരമായവ സ്വന്തമാക്കാന്‍ വളരെ താത്പര്യം കാണിക്കുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വി സ്വന്തമാക്കിയ കാറുകളുടെ ലിസ്റ്റില്‍ ഏറ്റവും ഒടുവില്‍ ഇടം നേടിയത് കാര്‍ പ്രേമികളുടെയെല്ലാം സ്വപ്‌നവാഹനം ലംബോര്‍ഗിനിയായിരുന്നു. എന്നാല്‍ ഇക്കുറി പൃഥ്വിയുടെ ഡ്രൈവിംഗ് പ്രിയം ചര്‍ച്ചയാകുമ്പോള്‍ താരം ലംബോര്‍ഗിനിയല്ല മറിച്ച് ജിപ്‌സിയാണ്. 

മണാലിയിലൂടെ ജീപ്‌സ് ഓടിച്ച് പോകുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ഡ്രൈവിംഗ് വീഡിയോ താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. യഥാര്‍ത്ഥ ഡ്രൈവറെ സൈഡ് സീറ്റിലിരുത്തിയാണ് പൃഥ്വി ജിപ്‌സിയിലെ ഡ്രൈവിംഗ് സീറ്റ് കൈക്കലാക്കിയത്. ഇരുവശങ്ങളിലൂടെയും തുടരെ വാഹനങ്ങള്‍ പാഞ്ഞെത്തിക്കൊണ്ടിരിക്കുന്ന തിരക്കുള്ള റോഡിലൂടെയാണ് താരത്തിന്റെ ഡ്രൈവിംഗ് പ്രകടനം. 

താരത്തിന്റെ അടുത്ത ഹിമാലയന്‍ ചിത്രത്തിനുള്ള ക്ലൂ ആണ് ഈ വീഡിയോ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്തുതന്നെയാണെങ്കിലും പൃഥ്വിയുടെ ഡ്രൈവിംഗ് സ്‌കില്‍സിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകര്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com