വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിടവാങ്ങിയെങ്കിലും ആരാധകര്‍ക്ക് ഇന്നും ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല വേഷങ്ങള്‍ ചെയ്ത നടിയാണ് സംയുക്താവര്‍മ്മ. വിവാഹം കഴിഞ്ഞ് പല നടികളും തിരിച്ചുവന്നെങ്കിലും അക്കൂട്ടത്തില്‍ സംയുക്ത വര്‍മ്മയെ മലയാളി പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ബിജു മേനോനുമായുളള വിവാഹത്തോടെയാണ് സംയുക്ത സിനിമയില്‍നിന്നും വിട്ടുനിന്നത്. മകന്‍ ദക്ഷ് ജനിച്ചിട്ടും സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നില്ല.
നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം ഇപ്പോഴിതാ വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത വര്‍മ. മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
'സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാന്‍ എന്തിനാ അഭിനയിക്കുന്നത്? ഒന്നുകില്‍ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കില്‍ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കില്‍ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ ആകെ സ്‌ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?'.
'ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു തടസവും പറയാത്ത ആളാണ് ബിജുവേട്ടന്‍. ബിജു ജീവിക്കാന്‍ പഠിപ്പിച്ചു. ഞാന്‍ സിനിമയില്‍നിന്ന് നേരിട്ടാണ് ആ കുടുംബത്തിലേക്ക് ചെന്നത്. വലിയ ഫാമിലി. നാലു സഹോദരന്മാര്‍. നാല് ഏടത്തിയമ്മമാര്‍, കുട്ടികള്‍. നമ്മള്‍ ചിലത് പറയരുത്. ചിലത് പറയണം. അങ്ങനെയൊക്കെ ഉണ്ടാവുമല്ലോ. എല്ലാം പറഞ്ഞുതന്നത് ബിജുവേട്ടനാണ്. എല്ലാം ലൈറ്റ് ആയി എടുക്കാന്‍ പഠിപ്പിച്ചു'- സംയ്ക്ത പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ