പ്രൊഡക്ഷന്‍ ബോയിയെ ഞെട്ടിക്കാന്‍ പോയി, എട്ട് നിലയില്‍ പൊട്ടി; വൈറലായി ചാക്കോച്ചന്റെ തഗ് വീഡിയോ

പുതിയ ചിത്രം തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രൊഡക്ഷന്‍ പയ്യനെ പറ്റിക്കാനുള്ള ചാക്കോച്ചന്റെ ശ്രമമാണ് എട്ട് നിലയില്‍ പൊട്ടിയത്
പ്രൊഡക്ഷന്‍ ബോയിയെ ഞെട്ടിക്കാന്‍ പോയി, എട്ട് നിലയില്‍ പൊട്ടി; വൈറലായി ചാക്കോച്ചന്റെ തഗ് വീഡിയോ

ഷൂട്ടിങ്ങിന്റെ ഇടവേളകള്‍ രസകരമാക്കാന്‍ പല തമാശകള്‍ ഒപ്പിക്കുന്നതില്‍ കുഞ്ചാക്കോ ബോബന്‍ മുന്‍പന്തിയിലാണ്. ലൊക്കേഷനുകളില്‍ നിന്നുള്ള ഇത്തരത്തിലെ തമാശകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും താരം മറക്കാറില്ല. എന്നാല്‍ ഇത്തവണ വൈറലാകുന്നത് താരത്തിന് കിട്ടിയ പണിയാണ്. പുതിയ ചിത്രം തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രൊഡക്ഷന്‍ പയ്യനെ പറ്റിക്കാനുള്ള ചാക്കോച്ചന്റെ ശ്രമമാണ് എട്ട് നിലയില്‍ പൊട്ടിയത്. 

നാല് ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണം കഴിഞ്ഞ് വിശ്രമിക്കുന്ന പ്രൊഡക്ഷന്‍ ബോയ്‌യെ കുഞ്ചാക്കോ ബോബന്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു കുളത്തിന്റെ അരികില്‍ കിടന്ന് ഉറങ്ങുകയാണ് പ്രൊഡക്ഷന്‍ ബോയ്. ഉറക്കം കളഞ്ഞ് ഞെട്ടിക്കാന്‍ ചാക്കോച്ചന്‍ വലിയ ഒരു കല്ലെടുത്ത് കുളത്തിലേക്ക് ഏറിഞ്ഞു. എന്നാല്‍ ഒച്ച കേട്ട് പതിയെ ഒന്ന് നോക്കി പ്രൊഡക്ഷന്‍ ബോയ് അങ്ങ് തിരിഞ്ഞു കിടന്നു കളഞ്ഞു. ഇത് കണ്ട് ശരിക്കും ഞെട്ടിയത് കുഞ്ചാക്കോ ബോബനാണ്. അവസാനം കിടന്നുറങ്ങുന്ന ആളുടെ അടുത്തേക്ക് ചെന്ന് ചാക്കോച്ചന്‍ പുറത്തൊന്നു തടവി സ്ഥലം കാലിയാക്കി. എന്തായാലും ചമ്മി നില്‍ക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്.

ലാല്‍ ജോസ് ആണ് തട്ടിന്‍പുറത്ത് അച്യുതന്‍ സംവിധാനം ചെയ്യുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സംവിധായകന്‍ ബാബു നാരായണന്റെ മകള്‍ ശ്രവണയാണ് നായിക.നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com