പങ്കാളിയെ സന്തോഷിപ്പാക്കാനുള്ള നിരന്തര ശ്രമങ്ങൾ പ്രണയ ബന്ധത്തെ തകർക്കുമെന്ന് ബോളിവുഡ് നടി കത്രീന കൈഫ്. പങ്കാളിക്കെന്തു തോന്നുമെന്നുള്ള ചിന്തകളല്ല യഥാര്‍ഥ പ്രണയത്തിലുണ്ടാകേണ്ടതെന്നും അധികം തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്തോറും പങ്കാളിയൊരു ബാധ്യതയായിക്കൊണ്ടേയിരിക്കുമെന്നും നടി അഭിപ്രായപ്പെട്ടു.
ചിലർ സ്വയം വിലയിരുത്തുന്നതുതന്നെ പങ്കാളിയിൽ നിന്ന് എത്രത്തോളം സ്നേഹം ലഭിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെന്നും എന്നാൽ അതിൽ തന്നെ അവരുടെ ബന്ധം ഉലയുന്നുണ്ടെന്നും കത്രീന പറഞ്ഞു. ആത്മാഭിമാനം തകരുന്നതൊന്നും അത്ര നല്ല കാര്യങ്ങളല്ലല്ലോ?, പരസ്പരം ഒരു പരിധിയിലപ്പുറമുള്ള വിധേയത്വമില്ലാതിരുന്നാല്‍ തന്നെ കമിതാക്കള്‍ തമ്മിലൊരു മതിപ്പുണ്ടാകും. പരസ്പര ബഹുമാനവും സ്‌പേസുമുണ്ടാകും, താരം കൂട്ടിച്ചേർത്തു.
ഒറ്റയ്ക്കുള്ള ജീവിതത്തിൽ താൻ വളരെ സംതൃപ്തയാണെന്നും സ്വയം തിരിച്ചറിയുന്നതിന് ഇത് ഏറെ സഹായകരമാകുന്നുണ്ടെന്നും താരം പറഞ്ഞു. സംവിധായകൻ കരൻ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയാണ് കത്രീന പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കൽപങ്ങൾ തുറന്നുപറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ