കജോള്‍ പിശുക്കിയെന്ന് അജയ്; വീട്ടിലെ സിങ്കം അജയെന്ന് കജോളും 

താനാണ് വീട്ടില്‍ കൂടുതല്‍ പണം ചിലവാക്കുന്ന ആളെന്നും കജോള്‍ വളരെ പിശുക്കിയാണെന്നും അജയ് പറഞ്ഞു
കജോള്‍ പിശുക്കിയെന്ന് അജയ്; വീട്ടിലെ സിങ്കം അജയെന്ന് കജോളും 

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുപത് വര്‍ഷം നീണ്ട ഇവരുടെ ദാമ്പത്യത്തെ അസൂയയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. അധികം ചിലവാക്കാത്ത ഒരു ഭാര്യയെ ലഭിച്ചത് തന്റെ ഭാഗ്യമാണെന്നാണ് അടുത്തിടെ ഒരു ചാനല്‍ പരിപാടിക്കിടയില്‍ അജയ് പറഞ്ഞത്. താനാണ് വീട്ടില്‍ കൂടുതല്‍ പണം ചിലവാക്കുന്ന ആളെന്നും കജോള്‍ വളരെ പിശുക്കിയാണെന്നും അജയ് പറഞ്ഞു. 

'കജോള്‍ അധികം ഷോപ്പിങ്ങൊന്നും നടത്താറില്ല. ഇങ്ങനെ ഒരുപാട് ചിലവാക്കാത്ത ഭാര്യയെ കിട്ടിയതിന് ഞാന്‍ ഭാഗ്യവാനാണ്',  ഇതായിരുന്നു അജയ്‌യുടെ വാക്കുകള്‍. എന്നാല്‍ അജയ് വീട്ടിലെ സിങ്കമാണെന്നാണ് കജോളിന്റെ അഭിപ്രായം. വീട്ടിലെ കാര്യങ്ങളില്‍ അവസാന വാക്ക് അജയുടേതാണെന്നാണ് താരം പരിപാടിയില്‍ പറഞ്ഞത്. കജോള്‍ കുട്ടികളുടെ കാര്യത്തിലും അവരുമായി സമയം ചിലവിടുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്ന ആളാണെന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com