അടുത്ത വര്‍ഷം തനിക്ക് കാഴ്ച ശക്തി ലഭിക്കുമെന്ന് വെളിപ്പെടുത്തലുമായി ഗായിക വൈക്കം വിജയലക്ഷ്മി. മഴവില്‍ മനോരമ ചാനലിലെ ഒരു പരിപാടിക്കിടെയാണ് താരം കാഴ്ച കിട്ടുമെന്ന പ്രതീക്ഷ പങ്കുവെച്ചത്. ഇതിനായി അമേരിക്കയില്‍ പോയി ഡോക്റ്ററെ കണ്ടെന്നും ഇപ്പോള്‍ വെളിച്ചമൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു.
''അടുത്ത വര്‍ഷം വിജി ലോകം കണ്ടിരിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ പുതിയ ചികിത്സാരീതിയൊക്കെ വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. ഇപ്പോ നല്ല മാറ്റമുണ്ട്. ഈ വെളിച്ചമൊക്കെ കാണാം, വിജയലക്ഷ്മി പറഞ്ഞു.
ഒക്‌റ്റോബര്‍ 22 ന് വിവാഹം നടക്കാനിരിക്കെയാണ് വിജയലക്ഷ്മി സന്തോഷം പങ്കുവെക്കുന്നത്. മിമിക്രി ആര്‍ട്ടിസ്റ്റായ അനൂപിനെയാണ് വിജയലക്ഷ്മി വിവാഹം കഴിക്കുന്നത്. അനൂപിനെക്കുറിച്ചും വിജയലക്ഷ്മി വാചാലയായി. അദ്ദേഹത്തിന്റെ നല്ല പെരുമാറ്റമാണെന്നും നല്ല മനസിന് ഉടമയാണെന്നുമാണ് അവര്‍ പറയുന്നത്. തങ്ങള്‍ തമ്മില്‍ നല്ല പൊരുത്തമാണെന്നും ഒരേ സ്വഭാവക്കാരാണെന്നും കൂട്ടിച്ചേര്‍ത്തു.
അനൂപ് നിരവധി പേരുടെ ശബ്ദം അനുകരിക്കാറുണ്ട്. പക്ഷേ തന്നെ അനുകരിച്ചപ്പോള്‍ വീണുപോയെന്ന് വിജയലക്ഷ്മി പറഞ്ഞു. 'എന്റെ ശബ്ദവും ചിരിയുമെല്ലാം ചേട്ടന്‍ നന്നായി അനുകരിച്ചു. എന്റെ പാട്ടും മിമിക്രിയും ഗായത്രിവീണയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടമാണ്. ശബ്ദം ശ്രദ്ധിക്കണമെന്നൊക്കെ പറയും. ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട എന്ന് പറയും. 365 ദിവസവും ഹാപ്പി ആയി അടിച്ചുപൊളിച്ചിരിക്ക് എന്നൊക്കെ പറയും.''
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ