ഞാന്‍ ഗണപതിയുടെ അമ്മ:  സോഫിയ ഹയാത്ത് 

ഗണപതിയുടെ അമ്മ താനാണെന്നും ഞാന്‍ ഗണപതിയെ സ്‌നേഹിക്കുന്നുവെന്നും നടി സോഫിയ ഹയാത്ത് 
ഞാന്‍ ഗണപതിയുടെ അമ്മ:  സോഫിയ ഹയാത്ത് 

ന്യൂഡല്‍ഹി: വിവാദങ്ങളുടെ തോഴിയാ സോഫിയ ഹയാത്ത് വിചിത്ര പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ഇത്തവണ ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചാണ് നടിയുടെ പുതിയ പ്രസ്താവന.തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഇക്കാര്യം പങ്കുവെച്ചത്.

ഗണപതിയുടെ അമ്മ താനാണെന്നും ഞാന്‍ ഗണപതിയെ സ്‌നേഹിക്കുന്നുവെന്നും ഗണേഷ് ആള്ളായാണെന്നും ഗണപതി പപ്പാ മോറിയാ എന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

നേരത്തെ ശിവന്‍ തന്റെ പുത്രനാണെന്ന് പറഞ്ഞും നടി രംഗത്ത് എത്തിയിരുന്നു. ഔറംഗബാദിലെ കൈലാസ് ക്ഷേത്ര സന്ദര്‍ശനവേളയിലാണ് തന്റെ ശിവഭക്തി തുറന്നുപറഞ്ഞത്. ശിലിംഗം കാണ്‍കെ മാന്ത്രികമായ ഒരനുഭൂതിയില്‍ താന്‍ ലയിച്ചുപോയി. ശിവന്‍ തന്നിലും ഞാന്‍ ശിവനിലും പുനര്‍ജ്ജനിച്ചതായി സോഫിയ അന്ന് കുറിച്ചു

ഇന്ത്യന്‍ വംശജയായ സോഫിയ ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ശ്രദ്ധേയയാകുന്നത്. സ്വയം പ്രഖ്യാപിത സന്യാസിനിയായും പിന്നീട് സന്യാസം ഉപേക്ഷിച്ച് വിവാഹിതയായുമൊക്കെ താരം മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അമിത നഗ്നതാ പ്രദര്‍ശനത്തിലൂടെയും ഹൃത്വിക്ക് റോഷനെ നഗ്നനായി കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചതിന് പിന്നാലെ ഏറെ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com