'ശബ്ദം ഫോട്ടോയില്‍ കിട്ടില്ല മിസ്റ്റര്‍'; ഡബ്‌സ്മാഷുമായി മാമുക്കോയ; വീഡിയോ വൈറല്‍

മാമുക്കോയ തകര്‍ത്ത് അഭിനയിച്ച് ആരാധകരുടെ കൈയടി വാങ്ങിയ രംഗങ്ങളാണ് ഡബ്‌സ്മാഷിലും ഉപയോഗിച്ചിരിക്കുന്നത്
'ശബ്ദം ഫോട്ടോയില്‍ കിട്ടില്ല മിസ്റ്റര്‍'; ഡബ്‌സ്മാഷുമായി മാമുക്കോയ; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ മാമുക്കോയയുടെ ഡബ്‌സ്മാഷ് വീഡിയോ. മാമുക്കോയ തകര്‍ത്ത് അഭിനയിച്ച് ആരാധകരുടെ കൈയടി വാങ്ങിയ രംഗങ്ങളാണ് ഡബ്‌സ്മാഷിലും ഉപയോഗിച്ചിരിക്കുന്നത്. സാലി എന്ന ചെറുപ്പക്കാരനൊത്തുള്ള മൂന്ന് ഡബ്‌സ്മാഷ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്റെ ഫോട്ടോ എടുക്കുന്നരംഗവും വെട്ടത്തിലെ ജഗതിക്കൊപ്പമുള്ള സീനും ഹാപ്പി ഹസ്ബറ്റ്‌സിലെ കൈനോട്ടവുമാണ് മമുക്കോയ തകര്‍ത്ത് ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ഡബ്‌സ്മാഷ് വീഡിയോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com