18 മാസത്തിനുള്ളില്‍ മുത്തലാഖ് നിര്‍ത്തലാക്കാം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്നും, 18 മാസത്തിനുള്ളില്‍ തങ്ങള്‍ തന്നെ മുത്തലാഖ് നിര്‍ത്തലാക്കിയേക്കാമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് 
18 മാസത്തിനുള്ളില്‍ മുത്തലാഖ് നിര്‍ത്തലാക്കാം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: 18 മാസത്തിനുള്ളില്‍ മുത്തലാഖ് നിര്‍ത്തിലാക്കിയേക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കേണ്ടതില്ലെന്നും, ഒന്നര വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ തന്നെ മുത്തലാഖ് നിര്‍ത്തലാക്കിയേക്കാമെന്നുമാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ നിലപാട്. 

മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഖല്‍ബെ സാദിഖാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്. ഇത് കൂടാതെ മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ബീഫ് ഉപയോഗിക്കുന്നതിനെതിരേയും ഖല്‍ബെ സാദിഖ് നിലപാടെടുത്തിട്ടുണ്ട്. മത ഗ്രന്ഥം ബീഫ് കഴിക്കുന്നതിനെ കുറിച്ച് നിര്‍ദേശിക്കുന്നില്ലെന്നും, അതിനാല്‍ ബീഫ് ഒഴിവാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 

മുത്തലാഖ് സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് മതത്തിന് ഉള്ളില്‍ നില്‍ക്കുന്ന വിഷയമാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ ഈ സമ്പ്രദായം തങ്ങള്‍ തന്നെ അവസാനിപ്പിക്കാം എന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com