ബോര്‍ഡിങ് പാസിന് ആധാറും മൊബൈല്‍ ഫോണും; വിമാനത്താവളങ്ങളില്‍ എല്ലാം ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

മാനത്താവളങ്ങളിലെ നടപടികള്‍ ഡിജിറ്റിലാക്കുന്നതിനായാണ് ബോര്‍ഡിങ് പാസിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്
ബോര്‍ഡിങ് പാസിന് ആധാറും മൊബൈല്‍ ഫോണും; വിമാനത്താവളങ്ങളില്‍ എല്ലാം ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

മുംബൈ: വിമാനത്താവളങ്ങളില്‍ ഇനി ബോര്‍ഡിങ് പാസിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും. വിമാനത്താവളങ്ങളിലെ നടപടികള്‍ ഡിജിറ്റിലാക്കുന്നതിനായാണ് ബോര്‍ഡിങ് പാസിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

ഡിജി യാത്ര പദ്ധതിയുടെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ബോര്‍ഡിങ് പാസും, മറ്റ് സുരക്ഷ നടപടികളും ഡിജിറ്റലാക്കുന്നത് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. 

ഡിജിറ്റലാകുന്നതോടെ മറ്റ് രേഖകളൊന്നും വേണ്ടിവരില്ല. ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് എന്നിവയിലൂടെ യാത്രക്കാരെ തിരിച്ചറിയാന്‍ സാധിക്കും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് വ്യോമയാന മന്ത്രി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com