സമ്മര്‍ദ്ദവുമായി ബിജെപിയും കോണ്‍ഗ്രസും; പോളിങ്ങിന്റെ സിസി ടിവി ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു

രണ്ട് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന പരാതി പരിശോധിക്കാന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ പ്രത്യേകയോഗം ചേരുന്നതായാണ് റിപ്പോര്‍ട്ട്
സമ്മര്‍ദ്ദവുമായി ബിജെപിയും കോണ്‍ഗ്രസും; പോളിങ്ങിന്റെ സിസി ടിവി ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭാ വോട്ടണ്ണെല്‍ അനശ്ചിതമായി നീളുന്നു. കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ആറ് കേന്ദ്രമന്ത്രിമാരടങ്ങുന്ന സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. കേന്ദ്രമന്ത്രിമാരടങ്ങുന്ന സംഘത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കോണ്‍ഗ്രസ് സംഘം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിക്കും. 

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടണ്ണെല്‍ വീണ്ടും വൈകുന്നു. 45 മിനിറ്റ് വൈകി പുനരാരംഭിച്ച വോട്ടണ്ണെലാണ് കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് വൈകുന്നത്. രണ്ട് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന പരാതി പരിശോധിക്കാന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ പ്രത്യേകയോഗം ചേരുന്നതായാണ് റിപ്പോര്‍ട്ട്. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമനുസരിച്ചാവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുക. 

182 അംഗ നിയമസഭയില്‍ 176 എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. രാവിലെ പത്തുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് രണ്ടരയോടെയാണ് അവസാനിച്ചത്. ഗുജറാത്തില്‍ ഒഴിവുള്ള മൂന്ന് സിറ്റില്‍ നാല് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുട്ട് എന്നിവരായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥികള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 

കോണ്‍ഗ്രസ് വിട് വഗേലയും അദ്ദേഹത്തിന്റെ അനുയായികളായ ആറ് എംഎല്‍എമാരും ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ജെഡിയുവിന്റെ ഒരംഗവും ബിജെപിക്ക് വോ്ട്ട് ചെയ്തു. രണ്ട് എന്‍സിപി ്അംഗങ്ങളില്‍ ഒരാളും ബിജെപിക്ക് വോട്ട് രേഖപ്പെടുത്തി. 

റിസോര്‍ട്ടിലെ ഒളിവ് ജീവിതം, ആദായനികുതി റെയ്ഡ്, രാഷ്ട്രീയ കുതിരക്കച്ചവടം തുടങ്ങിയ സംഭവവികാസങ്ങള്‍ക്കുശേഷമായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്ര്‌സ് എംഎല്‍എ മാര്‍ മറുകണ്ടം ചാടുമെന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ ഒരാഴ്ച ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തിയത്. അഹമ്മദാബാദിലെ റിസോര്‍ട്ടിലായിരുന്ന ഈ എംഎല്‍എമാരെ പ്രത്യേക ബസിലാണ് വോട്ട് ചെയ്യാനായി എത്തിച്ചത്. 

182 അംഗ ഗുജറാത്ത് നിയമസഭയിലെ കക്ഷി നില
ബിജെപി 121
എന്‍സിപി 2
കോണ്‍ഗ്രസ് 51 ( വഗേല പക്ഷത്തെ 7 പേര്‍ ഉള്‍പ്പടെ) 
ജെഡിയു 1

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com