ഭാരത് മാതാ കീ ജയ് വിളിച്ചില്ല; മാധ്യമപ്രവര്‍ത്തകരെ പാകിസ്ഥാന്റെ മക്കളെന്ന് വിളിച്ച് ബിജെപി മന്ത്രി

ഭാരത് മാതാ കീ ജയ് വിളിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ പാകിസ്ഥാനില്‍ നിന്ന് വരുന്നവരാണോയെന്ന് ബീഹാറിലെ ബിജെപി മന്ത്രി
ഭാരത് മാതാ കീ ജയ് വിളിച്ചില്ല; മാധ്യമപ്രവര്‍ത്തകരെ പാകിസ്ഥാന്റെ മക്കളെന്ന് വിളിച്ച് ബിജെപി മന്ത്രി

പട്‌ന: ഭാരത് മാതാ കീ ജയ് വിളിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ പാകിസ്ഥാനില്‍ നിന്ന് വരുന്നവരാണോയെന്ന് ബീഹാറിലെ ബിജെപി മന്ത്രി വിനോദ് കുമാര്‍ സിംഗ്. പരാമര്‍ശം വിവാദമായതോടെ മന്ത്രി ഖേദം പ്രകടിപ്പിച്ചു. ബിഹാറിലെ മൈന്‍, ജിയോളജി വകുപ്പ് മന്ത്രിയാണ് വിനോദ് കുമാര്‍ സിംഗ്.

ബിജെപിയുടെ സങ്കല്‍പ്പ് സമ്മേളന്‍ അഭിസംബോധന ചെയ്തു സംസാരിക്കവെ ചൊവ്വാഴ്ചയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.കൂടിയിരുന്ന എല്ലാവരോടും ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ മാത്രം മുദ്രാവാക്യം വിളിച്ചില്ല. ഇവരൊക്കെ പാക്കിസ്ഥാന്റെ മക്കളാണോ എന്നായിരുന്നു വിനോദ് കുമാറിന്റെ ചോദ്യം.നമ്മളെല്ലാം ആദ്യം ഭാരതത്തിന്റെ മക്കളാകുമെന്നും പിന്നാടാണ് മാധ്യമപ്രവര്‍ത്തകരാകുന്നതെന്നുംകൂടി പറഞ്ഞു വിനോദ് കുമാര്‍. 

ബിഹാര്‍ ഉപമുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇരുന്ന വേദിയില്‍ വച്ചായിരുന്നു വിനോദ് കുമാറിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രസംഗം. 
 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള മന്ത്രിയുടെ പ്രസംഗത്തില്‍ ബിജെപി ബീഹാര്‍ അധ്യക്ഷന്‍ നിത്യാനന്ദറായി അതൃപതി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പിന്നീട് വിനോദ് കുമാര്‍ ഖേദം പ്രകടിപ്പിച്ചു. പരിപാടി അവസാനിപ്പിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു ഖേദ പ്രകടനം. നാക്ക് പിഴവ് സംഭവിച്ചതാണെന്നും വികാരഭരിതനായപ്പോള്‍ സംഭവിച്ചതാണെന്നുമായിരുന്നു മന്ത്രിയുടെ ഖേദപ്രകടനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com