മുസാഫര്‍നഗര്‍ ട്രയിന്‍ അപകടം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ ട്രയിന്‍ അപകടത്തില്‍ നടപടിയുമായി റെയില്‍വെ. റെയില്‍വെയുടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു
മുസാഫര്‍നഗര്‍ ട്രയിന്‍ അപകടം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ ട്രയിന്‍ അപകടത്തില്‍ നടപടിയുമായി റെയില്‍വെ. റെയില്‍വെയുടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. റെയില്‍വെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

ട്രാക്കുകളില്‍ പണി നടക്കുന്ന കാര്യം ഇവര്‍ ലോക്കോ പൈലറ്റിനെ അറിയിച്ചില്ല, റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നതാണ് അപകടത്തിന് ഇടയാക്കിത്. അറ്റകുറ്റപ്പണി നടക്കുന്നത് കണ്ട ലോക്കോ പൈലറ്റ് പെട്ടന്ന് ട്രയിന്‍ നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നും റെയില്‍വെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഡല്‍ഹി ഡിവിഷണല്‍ മാനേജര്‍, വടക്കന്‍ റെയില്‍വെ മാനേജര്‍ എന്നിവര്‍ അവധിക്ക് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 

ശനിയാഴ്ച വൈകീട്ടുണ്ടായ റെയില്‍വെ ദുരന്തത്തില്‍ 23 പേര്‍ മരിക്കുകയും 150ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com