മുത്തലാഖ് കേസില്‍ സുപ്രീം കോടതി വിധി നാളെ

ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍, യു.യു ലളിത്, അബ്ദുള്‍ നാസര്‍ എന്നിങ്ങനെ അഞ്ചംഗ ബെഞ്ചാണ് വിശദമായ വാദത്തിനുശേഷം വിധി പറയുന്നത്
മുത്തലാഖ് കേസില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖില്‍ സുപ്രീംകോടതി നാളെ വിധിപറയും. ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍, യു.യു ലളിത്, അബ്ദുള്‍ നാസര്‍ എന്നിങ്ങനെ അഞ്ചംഗ ബെഞ്ചാണ് വിശദമായ വാദത്തിനുശേഷം വിധി പറയുന്നത്. ഇക്കഴിഞ്ഞ മേയ് 18ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു.

അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നീ സംഘടനകളാണ് മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നത്. ഒറ്റയിരുപ്പില്‍ മൂന്ന് തവണ തലാഖ് പറഞ്ഞുമൊഴി ചൊല്ലുന്നവര്‍ക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് സമുദായത്തിന് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന്ും അഖിലേന്ത്യ വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുറാന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകളാണ് മുത്തലാഖിനെതിരെ ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരാണ് കേസിലെ മറ്റൊരു കക്ഷി.

മുത്തലാഖ് ഭരണാഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സമുദായത്തിലെ തന്നെ സ്ത്രീകള്‍ നല്‍കിയ പരാതിയും ഖുറാന്‍ സുന്നത്ത് സൊസൈറ്റി, ഷയാറ ബാനോ, അഫ്രീന്‍ റഹ്മാന്‍, ഗുല്‍ഷണ്‍ പ്രവീണ്‍, ഇസ്രത്ത് ജഹാന്‍, അതിയ സബ്രി എന്നിവര്‍ നല്‍കിയ പരാതികളിലും കോടതി വിശദമായ വാദം കേട്ടിരുന്നു. മുന്‍മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com