മുസാഫര്‍ നഗര്‍ ട്രെയിനപകടം: എട്ട്‌പേര്‍ക്കെതിരെ നടപടി

നാലു പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. മൂന്ന് ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.
മുസാഫര്‍ നഗര്‍ ട്രെയിനപകടം: എട്ട്‌പേര്‍ക്കെതിരെ നടപടി

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മുസാഫര്‍ നഗറിനു സമീപം ഉത്കല്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് റെയില്‍വെ ബോര്‍ഡ് സെക്രട്ടറിതല ഉദ്യോഗസ്ഥനടക്കം എട്ടു പേര്‍ക്കെതിരെ നടപടി. നാലു പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. മൂന്ന് ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.

അധികൃതരുടെ അനാസ്ഥ മൂലമാണ് അപകടമുണ്ടായതെന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് നടപടി. മുന്‍ കരുതല്‍ ഇല്ലാതെ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് നിഗമനം. അപകടത്തിനു ശേഷം സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ സമീപത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയ ഉപകരണങ്ങള്‍ കണ്ടെത്തിയിരുന്നു.

പാളത്തിലെ അറ്റകുറ്റപണികള്‍ നടത്തിയില്ലെന്ന് കാണിച്ചാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. റെയില്‍വെ ബോര്‍ഡ് (എന്‍ജിനീയറിങ്്) അംഗം, നോര്‍ത്തേണ്‍ റെയില്‍വെ മാനേജര്‍, ഡല്‍ഹി ഡിവിഷണല്‍ റീജണല്‍ മാനേജര്‍ എന്നിവരാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍. സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍, അസിസ്‌റ്. അസിസ്റ്റന്റ്  എന്‍ജിനീയര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

ശനിയാഴ്ച വൈകീട്ട് പുരി-ഹരിദ്വാര്‍- കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറതെറ്റയിത്. അപകടത്തില്‍ 23 പേര്‍മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com