സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബീഫ് കേസിനെ ബാധിക്കാമെന്ന് സുപ്രീം കോടതി

ബീഫ് കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലെന്ന ബോംബേ ഹൈക്കോടതി വിധിയ്‌ക്കെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉള്‍പ്പെടെ സുപ്രീം കോടതി ഹര്‍ജി നല്‍കിയിരുന്നു
സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബീഫ് കേസിനെ ബാധിക്കാമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി ബീഫ് നിരോധനത്തിന് എതിരായ കേസിനെ ബാധിക്കുമെന്ന് സുപ്രീം കോടതി. ബീഫ് കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലെന്നും പുറത്തുനിന്ന് കൊണ്ടുവന്ന് കഴിക്കുന്നതില്‍ തെറ്റില്ലെന്നും ബോംബേ ഹൈക്കോടതിയുടെ വിധിയെ എതിര്‍ത്തുകൊണ്ട് ലഭിച്ച ഹര്‍ജികള്‍ പരിശോധിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. 

ബീഫ് കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലെന്ന ബോംബേ ഹൈക്കോടതി വിധിയ്‌ക്കെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉള്‍പ്പെടെ സുപ്രീം കോടതി ഹര്‍ജി നല്‍കിയിരുന്നു.സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാക്കിക്കൊണ്ടുള്ള ഒമ്പതംഗ ബെഞ്ചിന്റെ വിധി ഒരു അഡ്വക്കേറ്റ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റീസ് എകെ തിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ പരാമര്‍ശം. 

ഒരാള്‍ എന്ത് കഴിക്കണമെന്നോ,എന്ത് ധരിക്കണമെന്നോ ആര്‍ക്കും നിഷ്‌കര്‍ഷിക്കാന്‍ അധികാരമില്ലെന്ന് ഒമ്പതംഗ ബെഞ്ച് പറഞ്ഞിരുന്നു. 
കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തിന് സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംംകോടതി വിധി തിരിച്ചടിയാകുമെന്ന് കഴിഞ്ഞ ദിവസം തന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com