ആള്‍ ദൈവത്തിനുള്ള ശിക്ഷ ഇന്നറിയാം; മുപ്പതിനായിരത്തോളം അനുയായികളെ ഒഴിപ്പിച്ചു

പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ശിക്ഷ വിധിക്കും
ആള്‍ ദൈവത്തിനുള്ള ശിക്ഷ ഇന്നറിയാം; മുപ്പതിനായിരത്തോളം അനുയായികളെ ഒഴിപ്പിച്ചു

ഛണ്ഡീഗഡ്: ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ശിക്ഷ സിബിഐ കോടതി ഇന്ന് വിധിക്കും. ഗുര്‍മിത് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് വ്യാപക സംഘര്‍ഷം ഉടലെടുത്തതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഹരിയാന, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ശിക്ഷ വിധിക്കും. നിലവില്‍ ഹരിയാനയിലെ റോത്തക് ജയിലിലാണ് ഗുര്‍മീത്. ഇവിടെ എത്തി സിബിഐ ജഡ്ജി ശിക്ഷ വിധി പ്രഖ്യാപിക്കുന്നതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ജയില്‍ പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ദേരാ സച്ഛ സൗധയുടെ ഹെഡ്‌കോര്‍ട്ടേഴ്‌സിനുള്ളില്‍ തങ്ങിയ മുപ്പതിനായിരത്തോളം വരുന്ന ആള്‍ദൈവത്തിന്റെ അനുയായികളെ പൊലീസ് ഒഴിപ്പിക്കാനും ആരംഭിച്ചു. നൂറ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ എത്തിച്ചാണ് സുരക്ഷാ സേന ഇവരെ ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ നിന്നും മാറ്റുന്നത്. 

സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി കഴിഞ്ഞതായും ഹരിയാന പൊലീസ് മേധാവി വ്യക്തമാക്കുന്നു. എന്നാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പൊലീസ് വ്യക്തമാക്കുന്നു. 

പഞ്ചാബിലും, ഹരിയാനയും വ്യാപകമായ അതിക്രമങ്ങള്‍ ഗുര്‍മീതിന്റെ അനുയായികള്‍ രാജ്യ തലസ്ഥാനത്തേക്കും പടര്‍ത്താതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com