ഗോരഖ് പൂരില്‍ ശിശുമരണം തുടരുന്നു; 48 മണിക്കൂറില്‍ മരണമടഞ്ഞത് 42 പിഞ്ചുകുഞ്ഞുങ്ങള്‍; മിണ്ടാട്ടമില്ലാതെ അധികൃതര്‍

യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നു. 48 മണിക്കൂറിനിടെ മരിച്ച് വീണത് 42 കുഞ്ഞുങ്ങള്‍ - ജപ്പാന്‍ ജ്വരമെന്നും നവജാതശിശുക്കള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെന്നും  അധികൃതരുടെ വിശദീകരണം  
ഗോരഖ് പൂരില്‍ ശിശുമരണം തുടരുന്നു; 48 മണിക്കൂറില്‍ മരണമടഞ്ഞത് 42 പിഞ്ചുകുഞ്ഞുങ്ങള്‍; മിണ്ടാട്ടമില്ലാതെ അധികൃതര്‍

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 60പിഞ്ചുകുട്ടികളാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ മരണമടഞ്ഞത്. 48 മണിക്കൂറില്‍ മാത്രമായി 42 കുട്ടികളാണ് മരിച്ചത്. 

നവജാതശിശു സംരക്ഷണ യൂണിറ്റില്‍ 25 പേരും ജനറല്‍ പീഡിയാട്രിക് വാര്‍ഡില്‍ 25 പേരും എന്‍സെഫലിറ്റിസ് വാര്‍ഡില്‍ 11 പേരുമാണ് മരിച്ചത്. കനത്ത മഴ പെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ മരണസംഖ്യ കൂടുമെന്ന് പ്രാദേശിക ഡോക്ടര്‍മാര്‍ അറിയിച്ചു. ആഗസ്ത് ഒന്നു മുതല്‍ 28 വരെ 290 കുട്ടികളാണ് ആശുപത്രിയില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്തമഴയും വെളളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. 

യു.പി തിരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ തിരക്കിലായതിനാല്‍ മസ്തിഷ്‌കജ്വരം നിയന്ത്രിക്കാന്‍ നടപടികള്‍ ഉണ്ടായില്ലെന്ന് ഡോക്ടര്‍ ആര്‍.എന്‍ സിങ് വ്യക്തമാക്കി. മണ്‍സൂണ്‍ കനത്തതോടെ കുട്ടികള്‍ക്കിടയില്‍ വളരെയധികം രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊതുക് നിയന്ത്രണം, വാക്‌സിനേഷന്‍, ക്ലോറിനേഷന്‍ എന്നിവ യഥാസമയം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ മാസം ആദ്യം ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് എഴുപതില്‍ അധികം കുട്ടികള്‍ മരിച്ചിരുന്നു.  തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ രോഗികളുടെ ബാഹുല്യം കാരണം ഒരു കിടക്കയില്‍ വൈറസ് ബാധിതരായ മൂന്നും നാലും കുട്ടികളെ കിടത്തിയാണ് ഇപ്പോഴും ചികിത്സിക്കുന്നത്. മസ്തിഷ്‌കജ്വരം ചികിത്സിക്കുന്നതില്‍ പ്രശസ്തമായ ഈ മെഡിക്കല്‍ കോളേജിനെ കിഴക്കന്‍ യു.പിയിലെ 36 ജില്ലകളും നേപ്പാളില്‍ നിന്നുള്ള രോഗികളും ആശ്രയിക്കുന്നുണ്ട്.

ഓക്‌സിജന്‍ കിട്ടിതെ കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന്  ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ അ്ന്നത്തെ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയും ഭാര്യയും അറസ്റ്റിലായിരുന്നു. ഇയാളെ പ്രിന്‍സിപ്പലല്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. കൂടാതെ ദുരന്തമുണ്ടായ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ കഫീല്‍ അഹമ്മദിനെ യോഗി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com