'ഗവണ്‍മെന്റ് എന്നെ ചട്ടുകമാക്കി': ബന്‍സാലിയെ ചോദ്യം ചെയ്ത കേന്ദ്ര നടപടിയെ വിമര്‍ശിച്ച് സെന്‍സര്‍ബോര്‍ഡ് മുന്‍ ചെയര്‍മാന്‍

സിബിഎഫ്‌സി ചെയര്‍മാനായിരിക്കുന്ന സമയത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അദ്ദേഹത്തിന് മേലെ അധികാരം അടിച്ചേല്‍പ്പിച്ചിട്ടുണ്ടെന്ന് നിഹലാനി പറഞ്ഞു
'ഗവണ്‍മെന്റ് എന്നെ ചട്ടുകമാക്കി': ബന്‍സാലിയെ ചോദ്യം ചെയ്ത കേന്ദ്ര നടപടിയെ വിമര്‍ശിച്ച് സെന്‍സര്‍ബോര്‍ഡ് മുന്‍ ചെയര്‍മാന്‍

ത്മാവതി വിവാദത്തില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ സിബിഎഫ്‌സി ചെയര്‍ പേഴ്‌സണ്‍ പഹ്ലാജ് നിഹലാനി രംഗത്ത്. സിനിമ സെന്‍സര്‍ ബോര്‍ഡ് കാണുന്നതിന് മുന്‍പുതന്നെ ബന്‍സാലിയെ വിളിച്ചത് ഞെട്ടിപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ തനിക്കും ഗവണ്‍മെന്റിന്റെ ചട്ടുകമാകേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎഫ്‌സി ചെയര്‍മാനായിരിക്കുന്ന സമയത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അദ്ദേഹത്തിന് മേലെ അധികാരം അടിച്ചേല്‍പ്പിച്ചിട്ടുണ്ടെന്ന് നിഹലാനി പറഞ്ഞു. 

ബന്‍സാലിയെ മാത്രമല്ല ഏത് സംവിധായകനേയും ചോദ്യം ചെയ്യാനുള്ള അവകാശം പാര്‍ലമെന്ററി കമ്മിറ്റിക്കുണ്ട്. എന്നാല്‍ അത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമയ്ക്ക് അംഗീകാരം നല്‍കിയതിന് ശേഷം മാത്രമായിരിക്കണം. സെന്‍സര്‍ സര്‍ട്ടിഫിക്കേഷന് മുന്‍പ് ചോദ്യം ചെയ്യുന്നത് സിബിഎഫ്‌സിയുടെ അധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണ്. ഒരു സിനിമയുടെ വിധി തീരുമാനിക്കേണ്ടത് സിബിഎഫ്‌സിയാണെന്നും നിഹലാനി കൂട്ടിച്ചേര്‍ത്തു. സെന്‍സര്‍ ബോര്‍ഡിന്റെ അധികാരം ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം. 

അധികാരത്തില്‍ ഇരുന്ന സമയത്ത് തീരുമാനമെടുക്കുന്നതില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എല്ലാം വളരെ എളുപ്പമാണ്. ഏത് ഗവേണിംഗ് ബോഡിക്കും സിനിമയെ ചോദ്യം ചെയ്യാനാകും. പിന്നെ സിബിഎഫ്‌സികൊണ്ട് എന്താണ് കാര്യമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പത്മാവതിയെ ചൊല്ലിയുള്ള വിചാരണ എവിടെയാണ് അവസാനിക്കുക എന്ന സംശയവും അദ്ദേഹത്തിനുണ്ട്. ഇനി എത്ര കമ്മിറ്റിക്ക് ബന്‍സാലി ഉത്തരം കൊടുക്കേണ്ടതായി വരുമെന്നും ഇത് എവിടെച്ചെന്ന് അവസാനിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇതിനെതിരേ മിണ്ടാതിരിക്കുന്ന സിബിഎഫ്‌സിയുടെ നടപടിയേയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com