ത്രിപുര പിടിക്കാന്‍ മോദിയുടെ എല്‍പിജി സിലിണ്ടര്‍ പദ്ധതി മാത്രം മതിയെന്ന് ബിജെപി

ഒരു കുടുംബത്തില്‍ കുറഞ്ഞതു നാലുപേരെന്ന നിലയില്‍ പരിശോധിച്ചാല്‍ പദ്ധതി മൂലം സംസ്ഥാനത്തെ 25 ലക്ഷത്തിലധികം വോട്ടര്‍മാര്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും  ബിജെപി
ത്രിപുര പിടിക്കാന്‍ മോദിയുടെ എല്‍പിജി സിലിണ്ടര്‍ പദ്ധതി മാത്രം മതിയെന്ന് ബിജെപി

ന്യൂഡല്‍ഹി: 25 വര്‍ഷക്കാലത്തെ ത്രിപുരയിലെ സിപിഎം ഭരണം തകര്‍ക്കാന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജനങ്ങളിലെക്കെത്തിക്കാന്‍ ബിജെപി സംസ്ഥാനഘടകത്തിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ എല്‍പിജി സിലിണ്ടര്‍ പദ്ധതി മാത്രം മതി ത്രിപുര പിടിച്ചെടുക്കാനെന്നാണു സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിപ്‌ലബ് കുമാര്‍ ദേബ് പറയുന്നത്. പ്രധാനമന്ത്രി ഉജ്വല യോജന വഴി സംസ്ഥാനത്തെ 3.33 ലക്ഷം പാവപ്പെട്ട സ്ത്രീകള്‍ക്കു സൗജന്യമായി എല്‍പിജി കണക്ഷനുകള്‍ നല്‍കാന്‍ കഴിഞ്ഞത് ബിജെപിക്ക് നേട്ടമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

ഒരു കുടുംബത്തില്‍ കുറഞ്ഞതു നാലുപേരെന്ന നിലയില്‍ പരിശോധിച്ചാല്‍ പദ്ധതി മൂലം സംസ്ഥാനത്തെ 25 ലക്ഷത്തിലധികം വോട്ടര്‍മാര്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് മേഘായത്തിലും ത്രിപുരയിലും തെരഞ്ഞെടുപ്പ് നടക്കുക. അടുത്ത തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാരിനു രൂപം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയെ  ശക്തിപ്പെടുത്താന്‍ ഈ മാസം രണ്ടു റാലികള്‍ക്കായി അമിത് ഷാ എത്തുമെന്നും അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത്രിപുരയില്‍  എത്തും. 

കഴിഞ്ഞ 19 വര്‍ഷമായി മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് മികച്ച പ്രതിച്ഛായയുമാണുള്ളത്. ഇത് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണെന്നും ഒരു പ്രിന്‍സിപ്പാളിനെ വിലയിരുത്തേണ്ടതു സ്‌കൂളിന്റെ മികവു നോക്കിയാണ്, അല്ലാതെ അദ്ദേഹം എങ്ങനെ അതു പ്രകടിപ്പിക്കുന്നു എന്നതു നോക്കിയല്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ സര്‍ക്കാര്‍  ആക്രമം അഴിച്ചുവിടുകയാണെന്നും സ്ത്രീകള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ സംസ്ഥാനത്ത് കഴിയുന്നില്ലെന്നും രാജ്യത്തെ തന്നെ തൊഴിലില്ലായ്മയുടെ ഉയര്‍ന്ന തോത് ത്രിപുരയിലാണെന്നും ബിജെപി നേതാവ് പറയുന്നു

2013ലെ തിരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ ബിജെപി ഒരു സീറ്റുപോലും നേടിയിരുന്നില്ല. എന്നാല്‍ 2014ല്‍ അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായതിനുപിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടി ശക്തമായ സാന്നിധ്യം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതായും  ഇത്തവണ 60 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുര നിയമസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ ആറ് എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ത്രിണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയിരുന്നു. ഇവര്‍ പിന്നീട്  തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോള്‍ ത്രിപുര നിയമസഭയില്‍ ബിജെപിയാണ് പ്രധാന പ്രതിപക്ഷം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com