വിജയ് റൂപാണി മാത്രമല്ല നിതിന്‍ പട്ടേലും ഗുജറാത്തിലെ ബിജെപിയുടെ മുഖമെന്ന് അമിത് ഷാ

ഗുജറാത്ത് തെരഞ്ഞടുപ്പില്‍ ജനം വിധിയെഴുതുക ജാതിയുടെ അടിസ്ഥാനത്തിലല്ലെന്നും വികസനത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും. ബിജെപി 150 സീറ്റില്‍ വിജയം നേടുമെന്നും അമിത് ഷാ
വിജയ് റൂപാണി മാത്രമല്ല നിതിന്‍ പട്ടേലും ഗുജറാത്തിലെ ബിജെപിയുടെ മുഖമെന്ന് അമിത് ഷാ

അഹമ്മദാബാദ്: ഗുജറാത്ത് നിയസഭാ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പട്ടേല്‍ വിഭാഗക്കാരനെ പരിഗണിക്കണമെന്ന പട്ട്യേധാര്‍ വിഭാഗത്തെ തള്ളാതെ ബിജെപി ദേശീയ അദ്യക്ഷന്‍ അമിത് ഷാ. പട്ടേല്‍ സമുദായത്തിന്റെ പ്രിയങ്കരനും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേലും, മുഖ്യമന്ത്രി വിജയ് റൂപാണിയുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബിജെപി മുഖമെന്ന് അമിത് ഷാ പറഞ്ഞു. 

ഗുജറാത്ത് തെരഞ്ഞടുപ്പില്‍ ജനം വിധിയെഴുതുക ജാതിയുടെ അടിസ്ഥാനത്തിലല്ലെന്നും വികസനത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും. ബിജെപി 150 സീറ്റില്‍ വിജയം നേടുമെന്നും അമിത് ഷാ വ്യക്തമാക്കി. 2012ല്‍ മോദി മുഖ്യമന്ത്രിയായിട്ടാണ് ഗുജറാത്തിനെ നയിച്ചതെങ്കില്‍ ഇത്തവണ പ്രധാനമന്ത്രിയായ ശേഷം ഗുജറാത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ കൂടി ജനം വിലയിരുത്തുമെന്നും അമിത് ഷാ പറഞ്ഞു. മോദി പ്രധാനമന്ത്രിയായ ശേഷം ഗുജറാത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാനാവില്ലെന്നും പട്ടേല്‍ വിഭാഗവുമായി ഉണ്ടാക്കിയ ഐക്യം കോണ്‍ഗ്രസിന് ഗുണമാകില്ലെന്നും അമിത്ഷാ പറഞ്ഞു. അതേസമയം ഹാര്‍ദിക് പട്ടേലിനെതിരെ സംസാരിക്കാന്‍ അമിത് ഷാ തയ്യാറായില്ലെന്നതും ശ്രദ്ധേയമായി.
ബിജെപിക്ക് സംസ്ഥാനത്തുണ്ടായ പ്രതിഛായ നഷ്ടം പരിഹരിക്കുന്നതിനുള്ള തിരക്കിട്ട ആലോചനകള്‍ക്കൊടുവിലായിരുന്നു ആനന്ദിബെന്‍ പട്ടേലിനെ മാറ്റി വിജയ് റുപാനിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ അന്ന് ആരോഗ്യമന്ത്രിയായ നിതിന്‍ഭായ് പട്ടേലിന് വീഴാതിരുന്ന നറുക്ക് സാധ്യമാകുമെന്ന പ്രതീക്ഷ പട്ടേല്‍ വിഭാഗത്തിന് നല്‍കുമെന്ന സൂചനയാണ് അമിത് ഷായുടെതെന്നും വിലയിരുത്തലുകള്‍ ഉണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com