12അടി നീളമുള്ള പെരുമ്പാമ്പ് കോളേജ് ക്യാമ്പസില്‍, പേടിച്ച് ബഹളമുണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകനായി അധ്യാപകന്‍ (വീഡിയോ കാണാം) 

അലഹബാദ് ശ്യാം പ്രസാദ് മുഖര്‍ജി ഗവണ്‍മെന്റ് കോളെജ് ക്യാമ്പസില്‍ ഇന്നലെ രാവിലെയാണ് പാമ്പിനെ കണ്ടത്.
12അടി നീളമുള്ള പെരുമ്പാമ്പ് കോളേജ് ക്യാമ്പസില്‍, പേടിച്ച് ബഹളമുണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകനായി അധ്യാപകന്‍ (വീഡിയോ കാണാം) 

അലഹബാദ് ശ്യാം പ്രസാദ് മുഖര്‍ജി ഗവണ്‍മെന്റ് കോളെജ് ക്യാമ്പസിലാണ് ഇന്നലെ രാവിലെ പെരുമ്പാമ്പിനെ കണ്ടത്. 12 അടി നീളവും 40 കിലോ ഭാരവുമുള്ള പാമ്പിനെ കണ്ടതും കുട്ടികള്‍ ഭയന്ന് നിലവിളിക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ഇവിടേക്കെത്തിയ ബോട്ടണി വിഭാഗം മേധാവിയായ എന്‍ ബി സിങാണ് ഒടുവില്‍ പാമ്പിനെ പിടികൂടിയത്. 

വിദ്യാര്‍ത്ഥികളുടെ ഭയന്നുവിറച്ചുള്ള ബഹളം കണ്ട് പാമ്പും പേടിച്ചതുകാരണം വളരെ ബുദ്ധിമുട്ടിയാണ് പാമ്പിനെ കീഴ്‌പ്പെടുത്തിയതെന്ന് ഇദ്ദേഹം പറയുന്നു. പാമ്പിനെ പ്രകോപിപ്പിച്ചാല്‍ മാത്രമേ അത് ഉപദ്രവിക്കൂ എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കാനാണ് താന്‍ ഇത്തരത്തിലൊരു പ്രവര്‍ത്തിക്ക് മുതിര്‍ന്നതെന്നും ഇതിനുമുമ്പും താന്‍ പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com