ഓഖി ദുരന്തം: കേരളത്തിന്റെ സേവനത്തിന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന് പളനിസ്വാമി
ഓഖി ദുരന്തം: കേരളത്തിന്റെ സേവനത്തിന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി നന്ദി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പണറായി വിജയന് അയച്ച കത്തിലൂടെയാണ് പളനിസ്വാമി കേരളത്തിനുള്ള നന്ദി അറിയിച്ചത്.

'അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോയ തമിഴ്‌നാട് മത്സ്യത്തൊഴിലാളില്‍ ഒരുപാട് പേര്‍ രക്ഷപ്പെട്ട് കേരള തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന്' പളനിസ്വാമി മുഖ്യമന്ത്രിക്കയച്ച അയച്ച കത്തില്‍ പറയുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി അയച്ച കത്തിന്റെ പകര്‍പ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് മുഖ്യമന്ത്രി തന്നെയാണ് തമിഴ്‌നാട് നന്ദി പ്രകടിപ്പിച്ച വാര്‍ത്ത പുറത്തുവിട്ടത്. കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിനു നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്‌

മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓഖി ദുരന്തത്തിനിരയായ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി നന്ദി പ്രകടിപ്പിച്ചു.
അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോയ തമിഴ്‌നാട് മത്സ്യത്തൊഴിലാളില്‍ ഒരുപാട് പേര്‍ രക്ഷപ്പെട്ട് കേരള തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന് പളനിസ്വാമി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com