മോദിയുടെ ജലവിമാനയാത്ര: മിസ്റ്റര്‍ ഇന്ത്യയിലെ 'ഹവാ ഹവായ്' ഗാനം പോലെയെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം

മിസ്റ്റര്‍ ഇന്ത്യ എന്ന ഹിന്ദി സിനിമയിലെ ഹവാ ഹവായ് എന്ന് തുടങ്ങുന്ന ഗാനത്തെ ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലുടെയാണ് മോദിയെ വിമര്‍ശിച്ചത്.
മോദിയുടെ ജലവിമാനയാത്ര: മിസ്റ്റര്‍ ഇന്ത്യയിലെ 'ഹവാ ഹവായ്' ഗാനം പോലെയെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം

അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കവേ, ജലവിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രചരണത്തിന്റെ അവസാനദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ജലവിമാനത്തില്‍ വന്നിറങ്ങിയ നരേന്ദ്രമോദി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഇതിനിടെയാണ് മോദിയുടെ വരവിനെ 'ഹവാ ഹവായ്' എന്ന പരാമര്‍ശം നടത്തി കോണ്‍ഗ്രസ് പരിഹസിച്ചത്. മിസ്റ്റര്‍ ഇന്ത്യ എന്ന ഹിന്ദി സിനിമയിലെ ഹവാ ഹവായ് എന്ന് തുടങ്ങുന്ന ഗാനത്തെ ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലുടെയാണ് മോദിയെ വിമര്‍ശിച്ചത്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയും മോദിയുടെ യാത്രയെ വിമര്‍ശിച്ച് രംഗത്തുവന്നു. കനത്ത സുരക്ഷയുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മോദിയ്ക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിച്ചത് എങ്ങനെയായിരുന്നുവെന്നാണ് ഒമര്‍ അബ്ദുളള ചോദിച്ചത്. 

ഗുജറാത്ത് സബര്‍മതി നദിയില്‍ നിന്ന് ജലവിമാനത്തില്‍ കയറിയ മോദി മെഹ്‌സാന ജില്ലയിലുളള ദാറോയ് ഡാം വരെയാണ് അതില്‍ സഞ്ചരിച്ചത്. വിമാനത്താവളങ്ങള്‍ നമുക്കെല്ലായിടത്തും വേണമെന്ന് ശഠിക്കാനാവില്ല. അതിനാല്‍ സര്‍ക്കാര്‍ ഇത്തരം ജലവിമാനങ്ങള്‍ ഒരുക്കിയിരിക്കുകയാണെന്നാണ്  ഇതുസംബന്ധിച്ച പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com