ഗുജറാത്തില്‍ ബിജെപിക്ക്  ഇനി കാര്യങ്ങള്‍ എളുപ്പമാകുമോ?;  വസ്തുതകള്‍ ഇവയൊക്കെയാണ്...

സാമൂഹ്യമുന്നേറ്റ സൂചികകളെ പാടേ തളളി മുന്നോട്ടുപോകാന്‍ ആകില്ലെന്ന എതിര്‍ശബ്ദങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത വര്‍ധിച്ചതായി ദേശീയ മാധ്യമങ്ങള്‍
ഗുജറാത്തില്‍ ബിജെപിക്ക്  ഇനി കാര്യങ്ങള്‍ എളുപ്പമാകുമോ?;  വസ്തുതകള്‍ ഇവയൊക്കെയാണ്...

അഹമ്മദാബാദ്: ഗുജറാത്തില്‍ ആറാം തവണയും ബിജെപി അധികാരത്തിലേറാനിരിക്കെ, ഇനി കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്ത് മോഡല്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണയും വോട്ടര്‍മാരെ വിശ്വാസത്തിലെടുക്കാന്‍ ബിജെപി ശ്രമിച്ചത്. നഗരകേന്ദ്രീകൃതമായ വോട്ടുകള്‍ സമാഹരിക്കാന്‍ ഇതുവഴി ഒരു പരിധിവരെ സാധിച്ചു. അപ്പോഴും ചില പഴുതുകള്‍ പ്രത്യക്ഷപ്പെട്ടത് ബിജെപി കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നു. നഗരകേന്ദ്രീകൃതമായ വികസനം മുന്‍നിര്‍ത്തി മാത്രം മുന്നേറാനാകില്ലെന്ന് ഇത്തരം പഴുതുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപിയ്ക്ക് വ്യക്തമാകുന്നു. സാമൂഹ്യമുന്നേറ്റ സൂചികകളെ പാടേ തളളി മുന്നോട്ടുപോകാന്‍ ആകില്ലെന്ന എതിര്‍ശബ്ദങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത വര്‍ധിച്ചു.ഗാമപ്രദേശങ്ങളില്‍ നിന്നേറ്റ പ്രഹരവും ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ആറു കോടി ജനങ്ങളുളള ഗുജറാത്തില്‍ കുറഞ്ഞ പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉള്‍പ്പെടെ സാമൂഹ്യമുന്നേറ്റസൂചികകളില്‍ സംസ്ഥാനം വളരെ പിന്നിലാണ്. ദേശീയ ശരാശരിയേക്കാള്‍ താഴെ ആണെന്നതാണ് അതിവേഗം വികസിക്കുന്ന സംസ്ഥാനത്തിന്റെ നേര്‍ചിത്രം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇത്തരം വിഷയങ്ങളെ ഗൗരവത്തില്‍ സമീപിച്ചില്ലെങ്കില്‍ വീണ്ടും തിരിച്ചടി ഉണ്ടാകുമെന്ന് നേതൃത്വം ഭയപ്പെടുന്നു. 201516 ലെ കണക്കനുസരിച്ച് 12 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക്.

ജനന സമയത്തെ സ്ത്രീ പുരുഷ അനുപാതത്തിലും ഗുജറാത്ത് ദേശീയ ശരാശരിയിലേക്കാള്‍ താഴെയാണ്. 201516 ലെ കണക്കനുസരിച്ച് 1000 ആണ്‍കുട്ടികള്‍ക്ക് 907 പെണ്‍കുട്ടികള്‍ എന്നതാണ് കണക്ക്. പൊതുവേ രാജ്യത്ത് 943 - 980 വരെ അനുപാതം വിപുലമാകുന്ന സ്ഥാനത്താണ് ഈ കുറവ്. കൂടാതെ ഭാരം കുറവുളളതും, ശാരീരിക വളര്‍ച്ചയില്ലാത്തതുമായ കുട്ടികളുടെ കണക്കിലും കേരളം പോലുളള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ താഴെയാണ്.

സ്ത്രീ ശാക്തീകരണം, കുട്ടികളുടെ ഉപരിപഠനം തുടങ്ങിയ രംഗത്തും സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്.സെക്കന്‍ഡറി പഠനത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിലുളള കുറവ് സര്‍ക്കാരിന് ഇനി അവഗണിക്കാന്‍ കഴിയില്ല. ഗ്രാമപ്രദേശങ്ങളില്‍ അപ്പര്‍ െ്രെപമറി വിദ്യാഭ്യാസത്തിന് സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 19 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറുവര്‍ഷത്തിനുളളില്‍ ഉണ്ടായ മാറ്റമാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

അതേസമയം സംസ്ഥാനത്തിന്റെ പ്രതീശീര്‍ഷ വരുമാനം വര്‍ധിച്ചു. 201516 ല്‍ ദേശീയ ശരാശരിയേക്കാള്‍ 57 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒന്നേകാല്‍ ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ ശരാശരി പ്രതിശീര്‍ഷ വരുമാനം. ഇത് നഗരങ്ങളിലെ സമ്പന്നരുടെ വരുമാനത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്നാണ്. ഇതിന് ആനുപാതികമായി ഗ്രാമപ്രദേശങ്ങളില്‍  വരുമാനം ഉയര്‍ന്നിട്ടില്ല. വരും നാളുകളില്‍ ഇതില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിഞ്ഞില്ലായെങ്കില്‍ വന്‍ തിരിച്ചടി ബിജെപി അഭിമുഖീകരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആദിവാസികള്‍, പട്ടികജാതി വിഭാഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷാനിരക്ക് കുറവാണെന്നതും പുതിയ സര്‍ക്കാരിന് വെല്ലുവിളി സൃഷ്ടിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com