സിപിഎമ്മിന് എട്ടു സംസ്ഥാനങ്ങളില്‍ നിയമസഭാ പ്രാതിനിധ്യം, സിപിഐയ്ക്ക് നാല്

സിപിഎമ്മിന് എട്ടു സംസ്ഥാനങ്ങളില്‍ നിയമസഭാ പ്രാതിനിധ്യം, സിപിഐയ്ക്ക് നാല്
സിപിഎമ്മിന് എട്ടു സംസ്ഥാനങ്ങളില്‍ നിയമസഭാ പ്രാതിനിധ്യം, സിപിഐയ്ക്ക് നാല്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍നിന്നുള്ള ജയത്തോടെ രാജ്യത്ത് സിപിഎമ്മിന്റെ പ്രാതിനിധ്യം എട്ടു സംസ്ഥാന നിയമസഭകളിലായി. കേരളത്തിലും ത്രിപുരയിലും മുഖ്യഭരണകക്ഷിയും ബംഗാളില്‍ മുഖ്യപ്രതിപക്ഷവും സിപിഎമ്മാണ്. സിപിഐയ്ക്ക് നാലു നിയമസഭകളിലാണ് പ്രാതിനിധ്യമുള്ളത്.

കേരളത്തിലാണ് സിപിഎമ്മിന് കൂടുതല്‍ എംഎല്‍എമാര്‍- 58. തുടര്‍ച്ചയായി പാര്‍ട്ടി ഭരണം നടത്തുന്ന ത്രിപുരയില്‍ ഇപ്പോഴുള്ളത് 49 എംഎല്‍എമാരാണ്. 2011ല്‍ ഭരണം നഷ്ടമായ ബംഗാളില്‍ 26 നിയമസഭാംഗങ്ങളാണ് സിപിഎമ്മിനുള്ളത്. 

നിര്‍ണായക സ്വാധീനമുള്ള ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കു പുറമേ തെലങ്കാന, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കു നിയമസഭാ പ്രാതിനിധ്യമുണ്ട്. ഓരോ സീറ്റാണ് ഈ സംസ്ഥാനങ്ങളില്‍ സിപിഎമ്മിനുള്ളത്. 

ഇടതു മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയ്ക്ക് നാലു സംസ്ഥാനങ്ങളിലാണ് നിയമസഭാ പ്രാതിനിധ്യം. കേരളം, ബംഗാള്‍, ത്രിപുര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സിപിഐയ്ക്ക് എംഎല്‍എമാരുള്ളത്.

ഹിമാമചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി രാകേഷ് സിന്‍ഗയാണ് വിജയം നേടിയത്. ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്നിലാക്കിയായിരുന്നു സിന്‍ഗയുടെ വിജയം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയിരുന്നു തിയോഗ്.

ഹിമാചല്‍ പ്രദേശില്‍ക്കൂടി ഭരണം നഷ്ടമായതോടെ കോണ്‍ഗ്രസ് നിലവില്‍ നാലു സംസ്ഥാനങ്ങളിലാണ് ഭരണത്തിലുള്ളത്. കര്‍ണാടക, പഞ്ചാബ്, മിസോറം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കോണ്‍ഗ്രസ് ഭരണമുള്ളത്. പൂര്‍ണ സംസ്ഥാനമല്ലാത്ത പുതുച്ചേരിയിലും കോണ്‍ഗ്രസ് ഭരണത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com