രജനീകാന്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന് ; ആകാംക്ഷയോടെ തമിഴകം

ആരാധക സംഗമത്തിന്റെ സമാപനത്തിലാണ് രജനി നിലപാട് പ്രഖ്യാപിക്കുക
രജനീകാന്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന് ; ആകാംക്ഷയോടെ തമിഴകം

ചെന്നൈ : രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂപ്പര്‍താരം രജനീകാന്തിന്റെ പ്രഖ്യാപനം ഇന്ന്. ആരാധക സംഗമത്തിന്റെ സമാപനത്തിലാണ് രജനി നിലപാട് പ്രഖ്യാപിക്കുക. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒട്ടേറെ ഊഹാപോഹങ്ങളാണ് നിലനില്‍ക്കുന്നത്. ഡിസംബര്‍ 31 ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് രജനി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയം തനിക്ക് പുതുതല്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ വരും വരായ്കകള്‍ തനിക്ക് നന്നായി അറിയാം. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ജനപിന്തുണ മാത്രം പോര, തന്ത്രങ്ങളും വേണം. യുദ്ധഭൂമിയില്‍ ഇറങ്ങിയാല്‍ ജയിച്ചേ പറ്റൂവെന്നും രജനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ നിലനിന്നിരുന്നു. കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തിലും രജനി രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയിരുന്നു. ജയലളിതയുടെ നിര്യാണത്തോടെ, പലവഴിയായി ചിതറിയ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിന്റെ പ്രഖ്യാപനം ഏറെ നിര്‍ണായകമാകും. രജനിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നടന്‍ കമല്‍ഹാസനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com