മുംബൈ ആരു ഭരിക്കുമെന്ന് ഇന്നറിയാം

ബിഎംസി ഉള്‍പ്പെടെ പത്തു കോര്‍പ്പറേഷനുകളിലെ വോട്ടെണ്ണല്‍ ഇന്ന് - പ്രധാന പോരാട്ടം ശിവസേനയും ബിജെപിയും തമ്മില്‍
BMC
BMC

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനമായ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. എന്‍ഡിഎ ഘടകകക്ഷികളായ ബിജെപിയും ശിവേസനയും നേര്‍ക്കുനേര്‍ മത്സരിക്കുന്നുവെന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പിലെ പ്രത്യേകത.
മുംബൈ ഉള്‍പ്പെടെ പത്തു കോര്‍പ്പറേഷനുകളിലെ വോട്ടെണ്ണലാണ് ഇന്നു നടക്കുക. പതിനൊന്നു ജില്ലാ പരിഷത്തുകളിലെയും 118 പഞ്ചായത്തു സമിതികളിലെയും ഭരണകര്‍ത്താക്കള്‍ ആരെന്നും ഇന്നറിയനാവും. സംസ്ഥാനത്തെ ജനസംഖ്യയുടെ എഴുപത്തിയഞ്ചു ശതമാനത്തോളം വരുന്ന ഏഴു കോടിയോളം വോട്ടര്‍മാര്‍ക്കു പങ്കാളിത്തമുള്ള തെരഞ്ഞെടുപ്പ് എന്ന നിലയില്‍ മിനി നിയമസഭാ തെരഞ്ഞെടുപ്പായാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പു വിലയിരുത്തപ്പെടുന്നത്.
മുംബൈ, താനെ കോര്‍പ്പറേഷനുകളില്‍ ശിവേസന വലിയ ഒറ്റക്കക്ഷിയാവുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ശക്തമായ പോരാട്ടം കാഴ്ചവച്ച് ബിജെപി ഒപ്പത്തിനൊപ്പമുണ്ട്. ആഭ്യന്തര കലഹം രൂക്ഷമാണെങ്കിലും കോണ്‍ഗ്രസും വലിയ ആത്മവിശ്വാസത്തിലാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com