ഫ്രീഡം 251 ഡയറക്ടര്‍ മോഹിത് ഗോയല്‍ അറസ്റ്റില്‍

ഗാസിയാബാദിലെ വ്യാപാരിയുടെ പരാതിയെ തുടര്‍ന്നാണ് മോഹിത് അറസ്റ്റിലായത് - 16 ലക്ഷം രൂപ അപഹരിച്ചെന്നാണ് പരാതി
ഫ്രീഡം 251 ഡയറക്ടര്‍ മോഹിത് ഗോയല്‍ അറസ്റ്റില്‍

ഗാസിയാബാദ്: ഫ്രീഡം 251 എന്ന പേരില്‍ 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പ്രഖ്യാപിച്ച റിങ്ങിംഗ് ബെല്‍സ് കമ്പനിയുടെ ഡയറക്ടര്‍ മോഹിത് ഗോയലിനെ പൊലീസ് അറ്‌സ്റ്റ് ചെയ്തു. യുപിയിലെ ഗാസിയാബാദില്‍ വെച്ചാണ് വഞ്ചാനാകുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്‌ റിങ്ങിംഗ് ബെല്‍സ്. 16 ലക്ഷം രൂപ അപഹരിച്ചെന്ന വ്യവസായിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സ്മാര്‍ട്ട് ഫോണുകളുടെ വിതരണത്തിനായി 30 ലക്ഷം രൂപ നല്‍കിയിരുന്നു. അതില്‍ 14 ലക്ഷത്തിനുള്ള സാധനങ്ങള്‍ കമ്പനി ഞങ്ങള്‍ക്ക് നല്‍കിയെന്നും ബാക്കി തുകയ്ക്ക് സാധനങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ 16 ല്ക്ഷം തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിങ്ങിംഗ് ബെല്‍സ് കമ്പനി ഞങ്ങളെ ഭീക്ഷണിപ്പെടുത്തുകായിരുന്നെന്നുമായിരുന്നു വ്യാപാരി പരാതി.
2016 ഫെബ്രുവരിയിലായിരുന്നു ഫ്രീഡം 251 എന്ന് പേരില്‍ കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്  ഫോണ്‍കള്‍ വില്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ബിജെപിയുടെ മുതില്‍ന്ന് നേതാവ് മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com