മോദിയുടെ ജിഎസ്ടിയെ തിരസ്‌കരിച്ച് മുന്‍ധനമന്ത്രി പി ചിദംബരം

മോദി സര്‍ക്കാരിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) വികലവും പരിഹാസ്യവുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി.ചിദംബരം
മോദിയുടെ ജിഎസ്ടിയെ തിരസ്‌കരിച്ച് മുന്‍ധനമന്ത്രി പി ചിദംബരം

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) വികലവും പരിഹാസ്യവുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി.ചിദംബരം. ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് കുറച്ചു നാള്‍ പരീക്ഷണ സംവിധാനമേര്‍പ്പെടുത്തണമായിരുന്നു. ജിഎസ്ടിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും വൈകിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ വിഭാവനം ചെയ്ത ജി.എസ്.ടി ഇതായിരുന്നില്ല. മോദി നടപ്പാക്കിയ  നികുതി സംവിധാനം പൂര്‍ണതയില്ലാത്തതും പരിഹാസ്യവുമാണെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നികുതി നിരക്കുകള്‍ 18 ശതമാനത്തില്‍ താഴെയാക്കുന്നതിന് കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തും. എല്ലാ പരോക്ഷ നികുതികളും ഉള്‍പ്പെടുത്തി ഒറ്റ പരോക്ഷ നികുതിയാക്കുകയാണ് വേണ്ടത്. എന്നാല്‍ നടപ്പിലാക്കിയ ജി.എസ്.ടിയില്‍ ഇത് പരാജയപ്പെട്ടു. റിയല്‍ എസ്‌റ്റേറ്റ്, വൈദ്യുതി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍ബന്ധമായും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിലെ തിയേറ്റര്‍ സമരങ്ങളടക്കം ജി.എസ്.ടി ശരിയായ ദിശയില്‍ നടപ്പാക്കാത്തതിന്റെ പ്രതിഫലനങ്ങളാണ്. വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും തങ്ങളുടെ സ്‌റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിനും ജി.എസ്.ടി ട്രയല്‍ നടപ്പാക്കുന്നതിനുമായി രണ്ടുമാസം അനുവദിക്കണമായിരുന്നുവെന്നും ചിദംബരം വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com