കുല്‍ഭൂഷണിന്റെ ദയാഹര്‍ജി പാക് പട്ടാള കോടതി തള്ളി

പാക് സൈനിക കോടതിയാണ് ദയാഹര്‍ജി തള്ളിയത് - ഇനി തീരുമാനമെടുക്കേണ്ടത് പാക് സൈനിക മേധാവിയാണ്- വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണിന് ഒരു തവണകൂടി ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്
കുല്‍ഭൂഷണിന്റെ ദയാഹര്‍ജി പാക് പട്ടാള കോടതി തള്ളി

ഇസ്ലാമാബാദ്: ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി തള്ളി. ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

പാക് സൈനിക കോടതിയാണ് ദയാഹര്‍ജി തള്ളിയത്. ആദ്യദയാഹര്‍ജി തള്ളിയ കാര്യം പാക് സൈന്യമാണ് അറിയിച്ചത്. ദയാഹര്‍ജിയില്‍ ഇനി തീരുമാനമെടുക്കേണ്ടത് പാക് സൈനിക മേധാവിയാണ്. അദ്ദേഹത്തിന്റെ പരിഗണനയിലുള്ള ഹര്‍ജി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണിന് ഒരു തവണകൂടി ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും ആരോപിച്ചാണ് പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അടക്കമുള്ളവയുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി നേരത്തെ താത്കാലികമായി തടഞ്ഞിരുന്നു. പ്രസിഡന്റിന് കൂടി ദയാഹര്‍ജി നല്‍കാനുള്ള അവസരം കൂടിയുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com