ശശികലയ്ക്ക് വിഐപി പരിഗണന' കണ്ടെത്തിയ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

ശശികലക്ക് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നുവെന്നും ഇതിനായി ജയില്‍ ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും  ആഭ്യന്തരമന്ത്രിക്ക് റിപ്പേര്‍ട്ട് നല്‍കിയ പ്രിസണ്‍ ഡിഐജി രൂപയെ സ്ഥലം  മാറ്റി
ശശികലയ്ക്ക് വിഐപി പരിഗണന' കണ്ടെത്തിയ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

ചെന്നൈ: പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ ശശികലക്ക് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നുവെന്നും ഇതിനായി ജയില്‍ ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും  ആഭ്യന്തരമന്ത്രിക്ക് റിപ്പേര്‍ട്ട് നല്‍കിയ പ്രിസണ്‍ ഡിഐജി രൂപയെ സ്ഥലം  മാറ്റി. ഗതാഗത വകുപ്പിലേക്കാണ് സ്ഥലം മാറ്റം. റോഡ് സേഫ്്റ്റി ആന്‍ഡ് ട്രാഫിക്കില്‍ കമ്മീഷണറായാണ് സ്ഥലം മാറ്റം. 

റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനെതിരെ ആഭ്യന്തരവകുപ്പ് വിശദീകരണം നേടിയിരുന്നു. എന്നാല്‍ വിശദീകരണത്തില്‍ തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് സ്്ഥലം മാറ്റം. ശശികലയുടെ സെല്ലില്‍ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. രണ്ട് തടവുകാരെ ഭക്ഷണം തയാറാക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ജയില്‍ ഡിജി, എച്ച്.എസ്.സത്യനാരായണ റാവുവും കീഴുദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് വിഐപി സൗകര്യങ്ങള്‍ ഒരുക്കിയതെന്നുമായിരുന്നു രൂപയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയാണ് ഡിഐജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നുായിരുന്നു ആഭ്യന്തരവകുപ്പിന്റെ നിലപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com